രണ്ടാം മോദി മന്ത്രിസഭ; മന്ത്രിമാരും വകുപ്പുകളും
ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആഭ്യന്തരമന്ത്രിയാവും. നിര്‍മല സീതാരാമനാണ് ധനകാര്യം. പ്രതിരോധ മന്ത്രിയായി രാജ് നാഥ് സിങ്ങിനെ തെരഞ്ഞൈടുത്തു. മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് വിദേശകാര്യമന്ത്രി.
മറ്റു മന്ത്രിമാര്‍ക്ക് നല്‍കാത്ത വകുപ്പുകളുടെ ചുമതല പ്രധാനമന്ത്രിക്കാണ്. കേന്ദ്ര ഉദ്യോഗസ്ഥകാര്യ മന്ത്രാലയം, ആണവ മന്ത്രാലയം, ബഹിരാകാശ ഗവേഷണം, നയതന്ത്രപരമായ കാര്യങ്ങള്‍ എന്നിവയുടെ ചുമതലയും പ്രധാനമന്ത്രിക്കാണ്.
വി മുരളീധരനാണ് കേരളത്തില്‍ നിന്നുള്ള ഏക മന്ത്രി. വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പ് സഹമന്ത്രിയാണ് മുരളീധരന്‍.
കാബിനറ്റ് മന്ത്രിമാര്‍
അമിത് ഷാ ആഭ്യന്തരം
രാജ് നാഥ് സിങ് പ്രതിരോധം
നിര്‍മല സീതാരാമന്‍ - ധനകാര്യം
എസ് ജയശങ്കര്‍- വിദേശകാര്യം
നിതിന്‍ ഗഡ്കരി ഗതാഗതം
സ്മൃതി ഇറാനി - വനിതാ ശിശുക്ഷേമം, ടെക്‌സ്‌റ്റൈല്‍സ്
മുക്താര്‍ അബ്ബാസ് നഖ്‌വി ന്യൂനപക്ഷകാര്യം
ഹര്‍ഷവര്‍ധന്‍ ആരോഗ്യം
രവിശങ്കര്‍ പ്രസാദ് - നിയമം, ഐ.ടി
ഗിരിരാജ് സിങ് - മൃഗസംരക്ഷണം
പ്രകാശ് ജാവദേക്കര്‍ - വനം,പരിസ്ഥിതി
പിയൂഷ് ഗോയല്‍ - റെയില്‍വെ
സദാനന്ദ ഗൗഡ - വളം, രാസവസ്തുക്കള്‍
പ്രഹ്ലാദ് ജോഷി - പാര്‍ലമെന്ററികാര്യം
മഹേന്ദ്രനാഥ് പാണ്ഡെ - നൈപുണ്യവികസനം
അരവിന്ദ് ഗണപത് സാവന്ത് - വന്‍കിടവ്യവസായം
ഗിരിരാജ് സിംഗ് - ഫിഷറീസ്
ധര്‍മേന്ദ്രപ്രധാന്‍ - പെട്രോളിയം, നാച്ചുറല്‍ ഗ്യാസ്, സ്റ്റീല്‍
ഗജേന്ദ്രസിംഗ് ഷെഖാവത്ത് - ജലം
പ്രകാശ് ജാവദേക്കര്‍ - വനം,പരിസ്ഥിതി
അര്‍ജുന്‍ മുണ്ഡെ - ആദിവാസിക്ഷേമം
ഹര്‍സിമ്രത് കൗര്‍ ബാദല്‍ - ഫുഡ് പ്രോസസിംഗ് വ്യവസായങ്ങള്‍
സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാര്‍
ജിതേന്ദ്രസിംഗ് - പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല സഹമന്ത്രി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം, പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം
സന്തോഷ് കുമാര്‍ ഗാംഗ്‌വര്‍ - തൊഴില്‍
റാവു ഇന്ദര്‍ജീത് സിംഗ് - സ്റ്റാറ്റിസ്റ്റിക്, പദ്ധതി നടത്തിപ്പ്, ആസൂത്രണം
ശ്രീപദ് നായിക് ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി, ആയുഷ്, പ്രതിരോധം
കിരണ്‍ റിജ്ജു - കായികം
പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ സാംസ്‌കാരികം, ടൂറിസം
രാജ് കുമാര്‍ സിംഗ് ഊര്‍ജം, നൈപുണി വികസനം
ഹര്‍ദീപ് സിംഗ് പുരി ഹൗസിംഗ്, സിവില്‍ വ്യോമയാനം, വാണിജ്യം
മന്‍സുഖ് മാണ്ഡവ്യ - ഷിപ്പിംഗ്, രാസ വളം
സഹമന്ത്രിമാര്‍
ജി കിഷന്‍ റെഡ്ഡി - ആഭ്യന്തരം
അര്‍ജുന്‍ റാം മേഘ്‌വാള്‍ - പാര്‍ലമെന്ററി കാര്യം, വന്‍കിട വ്യവസായം്, പൊതുമേഖല
വി കെ സിങ് - റോഡ്, ഹൈവേ വികസനം
രാംദാസ് അതാതവാലെ - സാമൂഹ്യനീതി
വി മുരളീധരന്‍ - വിദേശകാര്യം, പാര്‍ലമെന്ററി കാര്യം
ഫഗ്ഗന്‍സിംഗ് കുലസ്ഥെ - സ്റ്റീല്‍
അശ്വിനി കുമാര്‍ ചൗബെ - ആരോഗ്യം
ശ്രീകൃഷന്‍ പാല്‍ - സാമൂഹ്യക്ഷേമം
ധാന്‍വെ റാവുസാഹിബ് ദാദാറാവു - ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണം
പുരുഷോത്തം രൂപാല-കൃഷി
നിരഞ്ജന്‍ ജ്യോതി-ഗ്രാമവികസനം
ബബുല്‍ സുപ്രിയോ-പരിസ്ഥിതി
സഞ്ജീവ് കുമാര്‍ ബല്യാന്‍-മൃഗക്ഷേമം, ഡയറി, ഫിഷറീസ്
ധോത്രെ സഞ്ജയ് ശാംറാവു-മാനവവിഭവശേഷി, വാര്‍ത്താ വിതരണം, ഐടി
അനുരാഗ് ഠാക്കൂര്‍-ധനകാര്യം, കോര്‍പ്പറേറ്റ് അഫയേഴ്‌സ്
അംഗാദി സുരേഷ് ചന്ന ബാസപ്പ-റെയില്‍വേ
നിത്യാനന്ദ് റായ്-ആഭ്യന്തരം
രത്തന്‍ ലാല്‍ കട്ടാരിയ-ജലം, സാമൂഹ്യനീതി
രേണുക സിംഗ് -പട്ടികജാതി, പട്ടികവര്‍ഗം
സോംപ്രകാശ് -കൊമേഴ്‌സ്
രാമേശ്വര്‍ തേലി -ഫുഡ് പ്രോസസിംഗ്
പ്രതാപ് ചന്ദ്ര സാരംഗി- ചെറുകിട വ്യവസായം, ഡയറി, ഫിഷറീസ്, മൃഗക്ഷേമം
കൈലാശ് ചൗധുരി- കൃഷി
ദേബശ്രീ ചൗധുരി - വനിതാശിശുക്ഷേമം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."