
പുനരധിവാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമെന്ന് മന്ത്രി ഇ.പി. ജയരാജന്‍
തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതായി വ്യവസായവകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ അറിയിച്ചു.
നിലവില്‍ 122 ക്യാമ്പുകളിലായി 1498 കുടുംബങ്ങളില്‍നിന്നായി 4857 പേരാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കുന്നത് ഏതാണ്ട് പൂര്‍ത്തിയായി. 6.89 ലക്ഷം വീടുകള്‍ തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ വൃത്തയാക്കി. 3581 വീടുകള്‍ ഇനി ബാക്കിയുണ്ട്.
3.19 ലക്ഷം കിണര്‍ വൃത്തിയാക്കി. ഇനിയും വെള്ളം ഇറങ്ങാത്ത ചില പ്രദേശങ്ങളില്‍ കൂടി കിണര്‍ വൃത്തിയാക്കല്‍ ബാക്കിയുണ്ട്. 4213 ടണ്‍ ജൈവമാലിന്യ കൂമ്പാരം ഉണ്ടായിരുന്നതില്‍ 4036 ടണ്‍ സംസ്‌കരിച്ചു.
ഇനി 4305 ടണ്‍ അജൈവ മാലിന്യം സംസ്‌കരിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്.
വെള്ളം കയറിയ വീടുകളുടെ അറ്റകുറ്റപ്പണിക്ക് ഒരു ലക്ഷം രൂപ കുടുംബശ്രീ വഴി പലിശരഹിത വായ്പ നല്‍കാനുള്ള നടപടി പൂര്‍ത്തിയായി. 25 മുതല്‍ വായ്പ നല്‍കാനാണ് ശ്രമിക്കുന്നത്.
5.101 ലക്ഷം കുടുംബങ്ങള്‍ക്ക് 10,000 രൂപയുടെ സഹായം നല്‍കിയിട്ടുണ്ട്. 10,000 രൂപ സഹായം സംബന്ധിച്ച് ആക്ഷേപം ഉണ്ടെങ്കില്‍ കലക്ടര്‍മാരെ സമീപിക്കാം. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നാലുലക്ഷം രൂപ സഹായം നല്‍കിവരികയാണ്.
വിവിധ ഏജന്‍സികളും വ്യക്തികളും നല്‍കുന്ന സഹായങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കാന്‍ ആസൂത്രണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വെബ് പോര്‍ട്ടല്‍ തയാറായി വരുന്നതായി മന്ത്രി പറഞ്ഞു.
വിദ്യാലയങ്ങള്‍ വഴി ദുരിതാശ്വാസനിധി സ്വീകരിക്കുന്നതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആകെയുള്ള 16,000 വിദ്യാലയങ്ങളിലെ കുട്ടികളും അധ്യാപകരും പി.ടി.എകളും നന്നായി സഹകരിക്കുന്നുണ്ട്. 10ാം തീയതി മുതല്‍ 15 വരെ മന്ത്രിമാര്‍ വിവിധ ജില്ലകളിലായി ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്ന പ്രവര്‍ത്തനത്തിനാണ്. നഷ്ടപ്പെട്ട രേഖകള്‍ നല്‍കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളം ജില്ലയില്‍ രേഖ നല്‍കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
വിവിധ വകുപ്പുകള്‍ നടത്തിയ പഠനങ്ങളും വിശദാംശങ്ങളും ക്രോഡീകരിച്ച് തയാറാക്കി നിവേദനം വൈകാതെ കേന്ദ്രത്തിന് സമര്‍പ്പിക്കും. കിട്ടാവുന്നത്ര സഹായം നേടിയെടുക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
ലോകബാങ്ക്, എ.ഡി.ബി തുടങ്ങിയ ഏജന്‍സികള്‍ സംസ്ഥാനത്തെ പ്രളയമേഖലകള്‍ സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തുകയാണ് ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചാലേ ഏജന്‍സികളില്‍നിന്ന് എത്ര സഹായം ലഭിക്കൂ എന്ന് വ്യക്തമാകൂ.
പകര്‍ച്ചവ്യാധി തടയാന്‍ ആരോഗ്യവകുപ്പ് ഫലപ്രദമായ നടപടികളാണ് കൈക്കൊള്ളുന്നത്. പമ്പയില്‍ റോഡ് പെട്ടെന്ന് പുനര്‍നിര്‍മിച്ച് തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാനുള്ള പ്രവൃത്തികള്‍ നടക്കുകയാണ്. ശബരിമല തീര്‍ഥാടന കാലത്തിന് മുമ്പ് ഇത് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നടിയുമായുള്ള പ്രണയത്തിൽ കേരള പൊലിസ് തടസ്സം നിൽക്കുന്നു; കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ എറണാകുളത്ത് എത്തിച്ചു
Kerala
• 4 days ago
മകളെ യാത്രയാക്കാൻ എത്തിയ മാതാവിന് ട്രെയിനിനടിയിൽപ്പെട്ട് ദാരുണാന്ത്യം
Kerala
• 4 days ago
കസ്റ്റഡിയില്‍ വെച്ച് മോശമായി പെരുമാറി: പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച് കൗമാരക്കാരന്‍; രണ്ട് പൊലിസുകാര്‍ക്ക് ദാരുണാന്ത്യം
International
• 4 days ago
ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ; മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു,കള്ളക്കേസിൽ കുടുക്കിയെന്ന് വിജയൻ ആചാരി
crime
• 4 days ago
സഊദിയില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി
Saudi-arabia
• 4 days ago
നേപ്പാളിൽ പടർന്ന് പിടിച്ച് ‘ജെൻ സി’ പ്രതിഷേധം ; 19 പേർ കൊല്ലപ്പെട്ടു, ആഭ്യന്തരമന്ത്രി രാജിവെച്ചു
International
• 4 days ago
ദുബൈയിലെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്; 22 കാരറ്റ് സ്വർണം ഗ്രാമിന് 400 ദിർഹം കടന്നു
uae
• 4 days ago
സ്മാർട് സിറ്റി കോൺക്ലേവ് സദസിൽ ആളില്ല, വിമർശിച്ച് മുഖ്യമന്ത്രി; മന്ത്രിയെയും സ്ഥലം എംപിയെയും ക്ഷണിച്ചില്ല
Kerala
• 4 days ago
കോഴിക്കോട് ഹണി ട്രാപ് കേസ്; യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
crime
• 4 days ago
വ്യാജ ദത്തെടുക്കൽ രേഖകൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ വിറ്റ കേസിൽ ഡോക്ടർ ഉൾപ്പെടെ 10 പേർ പിടിയിൽ
crime
• 4 days ago
ചൈനയിൽ വീണ്ടും ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു; വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു, ഈ വർഷം മാത്രം ആഞ്ഞടിച്ചത് 16 തവണ
International
• 4 days ago
സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയാ വിദഗ്ധർക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി യുഎഇ കോടതി
uae
• 4 days ago
നേപ്പാളില്‍ പ്രതിഷേധം സമാധാനപരമായിരുന്നു; എല്ലാ ആക്രമണവും തുടങ്ങിയത് പൊലിസ്; അവർ അവന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു
International
• 4 days ago
4.8 ലക്ഷം ദിർഹത്തിന്റെ കടം തെളിയിക്കാൻ വാട്‌സ്ആപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിച്ച് ദുബൈ കോടതി; സുഹൃത്തിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ വിധി
uae
• 4 days ago
സോഷ്യല്‍ മീഡിയ നിരോധനം: നേപ്പാളില്‍ പ്രതിഷേധം ശക്തമാകുന്നു, മരണം 14 ആയി, നൂറിലധികം പേര്‍ക്ക് പരുക്ക്
Kerala
• 5 days ago
വിപഞ്ചിക കേസില്‍ വഴിത്തിരിവ്; ഭര്‍ത്താവ് നിതീഷ് മോഹനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
uae
• 5 days ago
ചെങ്കടലിലെ കേബിൾ തകരാർ; സ്റ്റാർലിങ്കിന്റെ സാധ്യതകൾ പരിശോധിച്ച് യുഎഇ
uae
• 5 days ago
ഇടുക്കിയില്‍ വീട്ടില്‍വെച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞ് മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു
Kerala
• 5 days ago
ബിഹാർ തെരഞ്ഞെടുപ്പ്; ആധാർ 12-ാമത് തിരിച്ചറിയൽ രേഖയായി സ്വീകരിക്കണമെന്ന് സുപ്രീംകോടതി
National
• 4 days ago
കുൽഗാം ഏറ്റുമുട്ടൽ; പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ രണ്ടു ഭീകരരെ സൈന്യം വധിച്ചു; പരിക്കേറ്റ ജവാന്റെ നില ഗുരുതരം
National
• 4 days ago
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരായ അമേരിക്കൻ നടപടിയെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി
International
• 5 days ago