
വ്യാജ ദത്തെടുക്കൽ രേഖകൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ വിറ്റ കേസിൽ ഡോക്ടർ ഉൾപ്പെടെ 10 പേർ പിടിയിൽ

ന്യൂഡൽഹി: വ്യാജ ദത്തെടുക്കൽ രേഖകൾ ഉപയോഗിച്ച് 1 ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപക്ക് കുട്ടികളെ വിറ്റ കേസിൽ ഡോക്ടർ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ.കുട്ടികളില്ലാത്ത ദമ്പതികൾക്ക് മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘമാണ് പിടിയിലായത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് ഒരു വയസ്സിന് താഴെ പ്രായമുള്ള ആറ് കുട്ടികളെ രക്ഷപ്പെടുത്തിയതായി പൊലിസ് അറിയിച്ചു.
കേസിലെ പ്രധാന ഇടനിലക്കാരനായ സുന്ദർ (35) എന്നയാളും പിടിയിലായിട്ടുണ്ട്. മെഡിക്കൽ പ്രതിനിധിയായി ജോലി ചെയ്തിരുന്ന സുന്ദർ , കുട്ടികളുടെ മാതാപിതാക്കളുമായും കുട്ടികളെ വാങ്ങാൻ താത്പര്യമുള്ളവരുമായി ബന്ധിപ്പിച്ചിരുന്നതെന്ന് പൊലിസ് പറഞ്ഞു. ഗർഭം അലസിപ്പിക്കാൻ ഉദേശിക്കുന്ന മാതാപിതാക്കൾക്ക് മരുന്നുകൾ നൽകുന്ന വ്യാജന്മാരുമായും ഇയാൾ ബന്ധം പുലർത്തിയിരുന്നു.
ആഗ്ര ജില്ലയിലെ ഫത്തേഹാബാദിലെ കെ.കെ. ആശുപത്രിയുടെ ഉടമയായ ഡോ. കമലേഷ് കുമാർ (33) ആണ് മറ്റൊരു പ്രതി. ഗർഭം അലസിപ്പിക്കാൻ കഴിയാത്ത ഘട്ടത്തിൽ അമ്മമാരിൽ നിന്ന് പണം വാങ്ങി, പ്രസവശേഷം കുട്ടികളെ വിൽക്കുകയായിരുന്നു ഇയാളുടെ രീതി. പൊലിസ് രോഗികളുടെ വേഷത്തിൽ ആശുപത്രിയിൽ പ്രവേശിച്ചാണ് കമലേഷിനെ കസ്റ്റഡിയിലെടുത്തത്.
ബാച്ചിലർ ഓഫ് ആയുർവേദ മെഡിസിൻ ആൻഡ് സർജറി (ബിഎഎംഎസ്) അവസാന വർഷ വിദ്യാർത്ഥിനിയായ കൃഷ്ണ (28), ബിഎഎംഎസ് ബിരുദധാരിയായ പ്രീതി (30) എന്നീ സഹോദരിമാരും പ്രതികളാണ്. ഇവരുടെ അമ്മ മിഡ്‌വൈഫായി ജോലി ചെയ്തിരുന്നു, കേസിൽ ഈ സഹോദരിമാരും പങ്കാളികളായിരുന്നുവെന്നാണ് ആരോപണം.
കേസ് പുറത്തുവന്നത് ഉത്തർപ്രദേശിലെ ബന്ദയിൽ നിന്നുള്ള ഇഷ്ടിക നിർമ്മാണ തൊഴിലാളിയായ സുരേഷ്, തന്റെ ആറ് മാസം പ്രായമുള്ള മകനെ ഓഗസ്റ്റ് 22-ന് രാത്രി ഐഎസ്ബിടി സരായ് കാലെ ഖാനിൽ നിന്ന് കാണാതായതായി പരാതിപ്പെട്ടതോടെയാണ്. ഭാര്യയും നാല് കുട്ടികളുമൊപ്പം ബെഹ്‌റോറിലേക്ക് യാത്ര ചെയ്യവെ, ഐഎസ്ബിടിയിൽ വിശ്രമിക്കാൻ ഇറങ്ങിയപ്പോൾ കുട്ടിയെ കാണാതായതായി സുരേഷ് പരാതി നൽക്കുകയായിരുന്നു.
ഐഎസ്ബിടി ബസ് ടെർമിനലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലിസ്, രണ്ട് പേർ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടെത്തി. സാങ്കേതിക നിരീക്ഷണത്തിന്റെ സഹായത്തോടെ ഫത്തേഹാബാദിലെ പിനാഹട്ടിൽ വീർഭാൻ (30) എന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, വീർഭാൻ തന്റെ ഭാര്യാപിതാവ് കാളിചരണിന്റെ (45) ഒപ്പം, റംബരൻ എന്നയാളുടെ നിർദേശപ്രകാരം കുട്ടിയെ തട്ടിക്കൊണ്ടുപോയതായി വെളിപ്പെടുത്തി.
തട്ടിക്കൊണ്ടുപോയ കുട്ടിയെ കെ.കെ. ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ ഡോ. കമലേഷ് മനുഷ്യക്കടത്ത് ശൃംഖലയുടെ പ്രധാന കണ്ണിയായി പ്രവർത്തിച്ചുവെന്നാണ് പൊലിസ് കണ്ടെത്തൽ. കുറ്റകൃത്യത്തിന് മൂന്ന് പ്രതികൾക്കും 50,000 രൂപ വീതം ഡോക്ടർ നൽകിയതായി പോലിസ് പറയുന്നു.
തുടർന്ന് പൊലിസ് വേഷംമാറി രോഗികളായി ആശുപത്രിയിൽ പ്രവേശിച്ച് ഡോ. കമലേഷിനെ പിടികൂടി. ചോദ്യം ചെയ്യലിൽ, തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ ഫിറോസാബാദ് നിവാസിയായ സുന്ദർ എന്നയാൾക്ക് വിറ്റതായി വെളിപ്പെടുത്തി. യുപി-രാജസ്ഥാൻ അതിർത്തിയിൽ 50 കിലോമീറ്റർ പിന്തുടർന്നാണ് സുന്ദറിനെ അറസ്റ്റ് ചെയ്തത്.
സുന്ദർ, കുഞ്ഞിനെ ആഗ്രയിലെ കൃഷ്ണ ശർമ, പ്രീതി ശർമ എന്ന ദമ്പതികൾക്ക് വിറ്റതായി പൊലിസിനോട് പറഞ്ഞു. അവരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി മാതാപിതാക്കൾക്ക് തിരികെ നൽകി. ദമ്പതികളെ അറസ്റ്റ് ചെയ്തതോടെ, ഋതു എന്ന ഇടനിലക്കാരൻ വഴി ജ്യോത്സ്ന എന്ന സ്ത്രീക്ക് കുഞ്ഞിനെ വീണ്ടും വിൽക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തി. ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ മറ്റൊരു കുട്ടിയെ വിറ്റതായും ഇവർ സമ്മതിച്ചു.
നൈനിറ്റാളിൽ നടത്തിയ റെയ്ഡിൽ കടത്തപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി. തുടർന്ന്, സാങ്കേതിക നിരീക്ഷണത്തിലൂടെ ഋതുവിന്റെ വീട് കണ്ടെത്തി അവരെ അറസ്റ്റ് ചെയ്തു. ആഗ്രയിലും ലഖ്‌നൗവിലും നടത്തിയ റെയ്ഡുകളിൽ ജ്യോത്സ്നയെ പിടികൂടി, ആഗ്രയിലെ ഒരു കുടുംബത്തിൽ നിന്ന് രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ രക്ഷപ്പെടുത്തി.
സുന്ദറിന്റെ വെളിപ്പെടുത്തലിൽ, റുബിന എന്ന രചിത മിത്തലിനെ അറസ്റ്റ് ചെയ്തു. ആഗ്രയിലെ മറ്റൊരു കുടുംബത്തിൽ നിന്ന് 10 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ രക്ഷപ്പെടുത്തി. സുന്ദർ, നിഖിൽ എന്ന പ്രതിയിൽ നിന്ന് ഒരു വയസ്സുള്ള പെൺകുഞ്ഞിനെ വാങ്ങി ഫത്തേഹാബാദിലെ ഒരു കുടുംബത്തിന് വിറ്റതായും കണ്ടെത്തി. പെൺകുഞ്ഞിനെ രക്ഷപ്പെടുത്തി, നിഖിലിനെ അറസ്റ്റ് ചെയ്തു.
ഈ കേസ് ഡൽഹി, ഉത്തർപ്രദേശ്, ഹൈദരാബാദ്, ചെന്നൈ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഒരു വലിയ മനുഷ്യക്കടത്ത് ശൃംഖലയെ കണ്ടെത്തിയതായി പൊലിസ് കരുതുന്നു. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ദുർബലരായ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് കുട്ടികളെ വാങ്ങുന്നതും വിൽപന നടത്തുന്നതും.
വീർഭാൻ, കാളിചരൺ, പ്രീതി ശർമ, ജ്യോത്സ്ന എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സുന്ദർ, ഡോ. കമലേഷ്, ഋതു, കൃഷ്ണ ശർമ, റുബിന എന്നിവർ കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലാണ്.
സുന്ദറിനെതിരെ ബിഎൻഎസ് സെക്ഷൻ 61(2) (ക്രിമിനൽ ഗൂഢാലോചന), 318 (വഞ്ചന), 91 (കുട്ടിയുടെ ജനനം തടയൽ) എന്നിവയും, ഗർഭധാരണത്തിനു മുമ്പുള്ള ഡയഗ്നോസ്റ്റിക് ടെക്നിക്ക് നിയമവും ലംഘിച്ചതിന് മുമ്പ് കേസുകൾ ഉണ്ട്. ഋതുവിനെതിരെ ഐപിസി സെക്ഷൻ 370(2) (മനുഷ്യക്കടത്ത്), 34 (സംയുക്ത ബാധ്യത) എന്നിവ പ്രകാരവും കേസ് എടുത്തിട്ടുണ്ട്
ഐഎസ്ബിടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ മാതാപിതാക്കൾക്ക് തിരികെ നൽകി. മറ്റ് അഞ്ച് കുട്ടികളെ ചൈൽഡ് കെയർ സെന്ററുകളിൽ പാർപ്പിച്ച്, ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കും. കൂടുതൽ പ്രതികളെ കണ്ടെത്താനും ശൃംഖലയിലെ ഒളിവിൽപ്പോയവരെ പിടികൂടാനും അന്വേഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അച്ഛനും മക്കളും ടിവി കണ്ടു കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടികള്‍ക്ക് ഛര്‍ദ്ദി; അവശരായി കുട്ടികള്‍ മരിച്ചു, കടിച്ചത് ഉഗ്രവിഷമുള്ള പാമ്പ്
Kerala
• 11 hours ago
'ഖത്തറിനെതിരായ ആക്രമണം ലക്ഷ്യം കണ്ടില്ല' പരാജയം സമ്മതിച്ച് ഇസ്‌റാഈല്‍ സുരക്ഷാ വിഭാഗം
International
• 11 hours ago
ഖാരിഫ് സീസണിൽ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമായി ദോഫാർ; എത്തിയത് പത്ത് ലക്ഷത്തിലധികം സഞ്ചാരികൾ
oman
• 12 hours ago
'ഇനി ഫലസ്തീന്‍ രാജ്യമില്ല, ഇവിടം ഞങ്ങളുടേത്; ഇവിടുത്തെ ജനസംഖ്യ ഇരട്ടിയാക്കും' ലോകരാജ്യങ്ങളുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്‍പിച്ച് നെതന്യാഹു
International
• 12 hours ago
എന്നെ അൽ നസറിലെത്തിക്കാൻ റൊണാൾഡോ ആഗ്രഹിച്ചിരുന്നു: തുറന്ന് പറഞ്ഞ് ഇതിഹാസ താരം
Football
• 12 hours ago
അനധികൃത പാർട്ടീഷനുകൾക്കെതിരെ കർശന നടപടികളുമായി ഖത്തർ; പരിശോധനയിൽ മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ച 10 കെട്ടിടങ്ങൾ കണ്ടെത്തി
qatar
• 12 hours ago
പാർട്ടിയിൽ "പിരിവ്" എന്ന പേരിൽ ലഭിക്കുന്നത് ഒരു ലക്ഷം രൂപ വരെ: കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ ഇന്ന് കോടിപതി; സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറത്ത്
Kerala
• 12 hours ago
ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു
National
• 12 hours ago
റിയാദിൽ റെസിഡൻഷ്യൽ ഭൂമി വാങ്ങുന്നവർക്ക് ഇനി പുതിയ പ്ലാറ്റ്‌ഫോം
Saudi-arabia
• 13 hours ago
വിജിൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്; കോഴിക്കോട് സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി
Kerala
• 13 hours ago
വഴിക്കടവിൽ നിന്ന് ബാംഗ്ലൂരിലേക്ക് ബസ് സർവീസ്; ഡ്രൈവർ മദ്യപിച്ച് ബോധരഹിതനായതോടെ യാത്രക്കാർ പെരുവഴിയിൽ കഴിഞ്ഞത് അഞ്ച് മണിക്കൂറോളം
Kerala
• 13 hours ago
ജീവപര്യന്തം തടവ്, ഒരു കോടിരൂപ പിഴ...; രാജസ്ഥാന് മതപരിവര്‍ത്തന നിരോധന നിയമത്തില്‍ കഠിന ശിക്ഷകള്‍; കടുത്ത വകുപ്പുകളും വിവാദവ്യവസ്ഥകളും
National
• 13 hours ago
ഐഫോൺ 17 എവിടെ നിന്ന് വാങ്ങുന്നതാണ് ലാഭം; ഇന്ത്യ, യുഎസ്, യുകെ, യുഎഇ എന്നിവിടങ്ങളിലെ വില വ്യത്യാസം അറിയാം
Tech
• 13 hours ago
പാകിസ്താനെതിരെ സെഞ്ച്വറിയടിക്കാൻ അർഷദീപ് സിങ്; മുന്നിലുള്ളത് ഒറ്റ ഇന്ത്യക്കാരനുമില്ലാത്ത നേട്ടം
Cricket
• 13 hours ago
കുന്നംകുളത്ത് സ്വകാര്യ ബസ്സിൽ പുക ഉയർന്നു; ഭയന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരുക്ക്
Kerala
• 14 hours ago
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതരെ സഹായിക്കാൻ 2500 ടൺ മാനുഷിക സഹായവുമായി യുഎഇ
uae
• 14 hours ago
ബിഹാറിന് പിന്നാലെ കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വരുന്നു: ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചന
Kerala
• 14 hours ago
കൊച്ചിയില്‍ പൊലിസിനെ കുഴക്കിയ മോഷണം; പിന്നില്‍ കൊള്ള സംഘമല്ല, 21 വയസുള്ള യുവാവ്, പൊലിസ് പിടിയില്‍
Kerala
• 15 hours ago
യു.എന്‍ രക്ഷാസമിതിയില്‍ ഖത്തറിന് പൂര്‍ണ പിന്തുണ; ഇസ്റാഈലിന്റെ പേരെടുത്ത് പറയാതെ ആക്രമണത്തെ അപലപിച്ച് അംഗരാജ്യങ്ങള്‍
International
• 13 hours ago
വയനാട്ടിൽ ഫോറസ്റ്റ് ഓഫീസിൽ വെച്ച് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; മുതിർന്ന ഉദ്യോഗസ്ഥനെതിരെ പരാതി
Kerala
• 14 hours ago
ദുബൈയിൽ ഐഫോൺ 17 പ്രീ ഓർഡർ ഇന്ന് ആരംഭിച്ചു; 3,500 ദിർഹം വരെ ലാഭിക്കാവുന്ന ഓഫറുകൾ പ്രഖ്യാപിച്ച് റീട്ടെയിലർമാർ
uae
• 14 hours ago