പ്രകൃതി ദുരന്തസഹായം യു.പിയും മഹാരാഷ്ട്രയും കൊണ്ടുപോയി; കേരളത്തിനില്ല
ന്യൂഡല്‍ഹി: പ്രകൃതി ദുരന്തവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ കേരളത്തിന് അധികസഹായം നല്‍കുന്നതു സംബന്ധിച്ച് ചര്‍ച്ചയായില്ല.
അതേസമയം, ദേശീയദുരന്ത നിവാരണ ഫണ്ടില്‍ നിന്നു വരള്‍ച്ചമൂലം നാശംവിതച്ച ഉത്തര്‍പ്രദേശിന് 157 കോടിയും ചുഴലിക്കാറ്റ് ബാധിച്ച മഹാരാഷ്ട്രയ്ക്ക് 60 കോടി രൂപയും അധികസഹായമായി നല്‍കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനമായി.
കേരളം റിപ്പോര്‍ട്ട് നല്‍കിയില്ലെന്നും അതിനാലാണ് ഇന്നത്തെ യോഗത്തില്‍ സംസ്ഥാനത്തെ വിഷയം പരിഗണിക്കാത്തതെന്നുമാണ് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്.
ഇന്നലത്തെ യോഗത്തില്‍ കേരളത്തിലെ വിഷയങ്ങള്‍ പരാമര്‍ശിക്കപ്പെട്ടെങ്കിലും അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് കിട്ടിയാല്‍ സംസ്ഥാനത്തിനുള്ള അധികാസഹായത്തെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രലായ വൃത്തങ്ങള്‍ പറഞ്ഞു.
നാഗാലാന്‍ഡിലെ പ്രളയവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായില്ല. കൃഷി മന്ത്രി രാധാമോഹന്‍ സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബെ, ധന ആഭ്യന്തരകാര്‍ഷികമന്ത്രാലയങ്ങളിലെയും നിതി ആയോഗിലെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."