15ന് ചുമട്ടുതൊഴിലാളികള്‍ പണിമുടക്കില്ലെന്ന്
പാലക്കാട്: കൂലി വര്‍ധനവ് ആവശൃപ്പെട്ട് മെയ് 15ന് ചുമട്ടുതൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നത് തികച്ചും അസംബദ്ധമാണെന്ന് പാലക്കാട് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എ. ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാലക്കാട് നഗരത്തില്‍ 457 തൊഴിലാളികളാണ് ജോലിചെയ്യുന്നത്. എന്നാല്‍ 720 തൊഴിലാളികളെങ്കിലും മിനിമം ആവശ്യമാണെന്നാണ് വ്യാപാര സംഘടനകള്‍ പറയുന്നത്.
അന്യസംസ്ഥാനങ്ങളില്‍നിന്ന് ആയിരകണക്കിന് മൈലുകള്‍ സഞ്ചരിച്ച് ലോറികള്‍ വിപണിയില്‍ എത്തുമ്പോള്‍ യഥാസമയം ഇറക്കികൊടുക്കാന്‍ തൊഴിലാളികളില്ല. അതിനാല്‍ ലോറി ജീവനക്കാര്‍ തന്നെ സാധനങ്ങള്‍ ഇറക്കുന്നു. കയറ്റിറക്കല്‍ കാലതാമസം നേരിടുന്നത് വ്യാപാര നഷ്ടം ഉണ്ടാക്കുന്നു.
തൊഴിലാളികളെ വര്‍ധിപ്പിക്കണമെന്ന വ്യാപാര സംഘടനയുടെ ആവശ്യം ബോര്‍ഡ് പരിഗണിച്ചാല്‍ മാത്രമെ സംയുക്ത യൂനിയന്‍ കൂലി വര്‍ധനവിനായി നല്കിയ ഡിമാന്റ് നോട്ടീസ് അംഗികരീക്കൂ.
വാര്‍ത്താസമ്മേളനത്തില്‍ പി.എസ്. സുബിന്സന്, ഗോകുല്‍ദാസ്, സി. ഗുരുവായൂരപ്പന്, സി.വി. ജെയിംസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."