HOME
DETAILS

വെള്ളിയാഴ്ചയില്‍ വികാര നിര്‍ഭരമായി ഇരുഹറമുകളും; ധ്യാനനിരതരായി വിശ്വാസികള്‍

  
backup
May 31 2019 | 18:05 PM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0-%e0%b4%a8


ജിദ്ദ: വിശുദ്ധ റമദാനിന്റെ അവസാനത്തെ വെള്ളിയാഴ്ച മക്കയിലും മദീനയിലും ലക്ഷക്കണക്കിന് വിശ്വാസികള്‍ ആത്മീയ സായൂജ്യത്തിന്റെ നിറവില്‍ പ്രാര്‍ഥനയോടെ കഴിച്ചു കൂട്ടി. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയും ഇരുപത്തി ഏഴാം രാവും ഒത്തുവന്ന ദിനത്തില്‍ ഇരുഹറമുകളിലും ധ്യാനനിരതരായ വിശ്വസികള്‍ തിങ്ങിനിറഞ്ഞു.


പത്ത് ലക്ഷത്തിലേറെ പേര്‍ മക്കയിലും അഞ്ച് ലക്ഷത്തിലധികം പേര്‍ മദീനയിലും സംഗമിച്ചു. ജുമുഅയില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച രാത്രി മുതല്‍ തന്നെ മക്കയിലേക്കും മദീനയിലേക്കും വിശ്വാസികള്‍ ഒഴുകി.
45 ഡിഗ്രിക്ക് മുകളില്‍ കടന്ന ചൂടിനെ വക വെക്കാതെ എല്ലാ തെരുവുകളും ഇരുഹറമുകളെയും ലക്ഷ്യമാക്കി നീങ്ങി. ഹറമില്‍ ജുമുഅയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ആയിരങ്ങള്‍ക്ക് റോഡുകളിലും പുറത്തെ കെട്ടിടങ്ങളിലും നിസ്‌കരിക്കേണ്ടി വന്നു. ജുമുഅക്ക് മണിക്കൂറുകള്‍ക്ക് മുന്‍പു തന്നെ മസ്ജിദുല്‍ ഹറാം പള്ളി നിറഞ്ഞു കവിഞ്ഞു. വൈകിയെത്തിയവരെ അടുത്തിടെ വികസനം പൂര്‍ത്തിയായ കെട്ടിട ഭാഗങ്ങളിലേക്ക് തിരിച്ചുവിട്ടു. മസ്ജിദുല്‍ ഹറാമിലെ ഖുതുബക്കും ജുമുഅ നിസ്‌കാരത്തിനും ഡോ. സ്വാലിഹ് ബിന്‍ മുഹമ്മദ് ആല്‍ ത്വാലിബ് നേതൃത്വം നല്‍കി. റമദാന്‍ വിടപറയാന്‍ അവശേഷിക്കുന്ന മണിക്കൂറുകളിലെ നന്മകളും പുണ്യവും ആര്‍ജിക്കാന്‍ ധൃതികൂട്ടണമെന്ന് ഹറം ഇമാം ഉദ്‌ബോധിപ്പിച്ചു.
പകല്‍ മാഞ്ഞതോടെ ആരാധനകള്‍ക്ക് ആയിരം മാസങ്ങളെക്കാള്‍ പുണ്യം ലഭിക്കുന്ന 'ലൈലത്തുല്‍ ഖദ്ര്‍' പ്രതീക്ഷിച്ച് മനമുരുകി പ്രാര്‍ഥനയിലായിരുന്നു വിശ്വാസികള്‍. ഖിയാമുല്ലൈലും വിത്‌റും തഹജ്ജുദ് നമസ്‌കാരങ്ങളും ഖുര്‍ആന്‍ പാരായണവും സ്തുതികീര്‍ത്തനങ്ങളുമായി അവര്‍ രാവിനെ പകലാക്കി.


വ്യക്തിപരമായ നേട്ടങ്ങളോടൊപ്പം ലോകസമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ഥനകളും അലയടിച്ചു. പുണ്യമാസം വിടപറയുന്നതിന്റെ വിരഹവേദനയും പാപമോചനത്തിനുള്ള തേടലുമായി ഒരു പകലും രാത്രിയും തിരുസന്നിധിയില്‍ കഴിച്ചുകൂട്ടാനായതിന്റെ ആത്മനിര്‍വൃതിയോടെയാണ് വിശ്വാസികള്‍ മക്കയോടും മദീനയോടും വിട പറഞ്ഞത്.
അതേ സമയം ഇരുഹറമുകളിലേക്കും ഒഴുകിയെത്തിയ ജനലക്ഷങ്ങളെ നിയന്ത്രിക്കാന്‍ അധികൃതര്‍ നടത്തിയത് വന്‍ മുന്നൊരുക്കങ്ങളായിരുന്നു. തിരക്ക് മൂന്‍കൂട്ടികണ്ട് ഹറം കാര്യാലയവും വിവിധ വകുപ്പുകളും ആവശ്യമായ നടപടികളും ഒരുക്കങ്ങളും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
സിവില്‍ ഡിഫന്‍സും സുരക്ഷാ വിഭാഗവും തിരക്കറിയിച്ചുകൊണ്ടും മറ്റ് പള്ളികളിലേക്ക് പോകാനും ഉംറ നീട്ടിവെക്കാനഭ്യര്‍ഥിച്ചും എസ്.എം.എസ് സന്ദേശങ്ങള്‍ അയച്ചു. ഹറമിലും പരിസരത്തേയും സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളുടെ എണ്ണം 60 ആക്കി ഇരട്ടിപ്പിച്ചു. പോക്കുവരവുകള്‍ വ്യവസ്ഥാപിതമാക്കാനും ഹജ്ജ് ഉംറ സേന, ഹറം സേന, പൊലിസ് എന്നിവക്ക് കീഴില്‍ ഹറമിനകത്തും പുറത്തും കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചിരുന്നു.


അവസാന പത്ത് ഹറമില്‍ കഴിച്ചുകൂട്ടാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധി പേരാണ് കുടുംബ സമേതം എത്തിയത്്. തിരക്കൊഴിവാക്കാന്‍ പള്ളിയുടെ 100 ഓളം വരുന്ന കവാടങ്ങള്‍ തുറന്നിട്ടു. ട്രാഫിക്ക്, സുരക്ഷാ രംഗത്ത് 18000 പേരെ വിന്യസിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  21 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  21 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  21 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  22 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  22 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  22 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  22 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  22 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  22 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  22 days ago