കേരളത്തില്‍നിന്നുള്ള പ്രവാസികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് മുന്‍ഗണന: വി. മുരളീധരന്‍
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.
ചുമതലയേറ്റ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുയായിരുന്നു മുരളീധരന്‍. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അവരുടെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടും.
ഉത്സവ സമയത്തെ വിമാന നിരക്ക് വര്‍ധന പരിഹരിക്കാന്‍ ശ്രമിക്കും. പ്രവാസി വോട്ടുള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളുണ്ട്. ഇതിലെല്ലാം പഠിച്ചതിന് ശേഷം പ്രതികരിക്കാം.
വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ മറ്റു രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളില്‍ പഠിച്ച് ഇടപെടും.
ദീര്‍ഘകാലം വിദേശകാര്യ സെക്രട്ടറിയായിരുന്ന സുബ്രമണ്യം ജയശങ്കറിനൊപ്പം പ്രവര്‍ത്തിക്കാന്‍ ലഭിച്ചത് വലിയൊരു അവസരമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായങ്ങളും ആവശ്യങ്ങളും കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുകയാണ്. ഇത് പരിഹരിക്കാനുള്ള ശ്രമം ഉണ്ടാകും.
ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തും. കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും കേരളത്തോട് വേര്‍തിരിവ് കാണിട്ടിച്ചില്ല.
എതിര്‍ത്തവരുടെ കൂടി സര്‍ക്കാരാണ് ഇതെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."