HOME
DETAILS
MAL
പഞ്ചായത്തുകളിലെ താല്‍ക്കാലിക ഡ്രൈവര്‍മാരുടെ സ്ഥിരനിയമനത്തിന് സ്റ്റേ
backup
October 20 2020 | 14:10 PM
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് മറികടന്ന് സംസ്ഥാനത്ത് പഞ്ചായത്തുകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരായിരുന്ന 51പേര്‍ക്ക് സ്ഥിരനിയമനം നല്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് സ്റ്റേ.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമ്പോഴാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ഥികള്‍ നല്കിയ പരാതിയിലാണ് ട്രൈബ്യൂണലിന്റെ നടപടി. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്തി തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ പി.എസ്.സിയോടും കേരള സര്‍ക്കാരിനോടും ട്രൈബ്യൂണല്‍ വിശദീകരണം തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."