ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണം: എസ്.വൈ.എസ്.
തിരുവനന്തപുരം: കണ്ണൂരില്‍ മെഡിക്കല്‍ പ്രവേശനത്തിന് കഴിഞ്ഞ ഞായറാഴ്ച സി.ബി.എസ്.ഇ. നടത്തിയ നീറ്റ് പരീക്ഷയെഴുതാന്‍ കണ്ണൂര്‍ ജില്ലയില്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടീസ്‌ക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്കുണ്ടായ മാനഹാനി അതിഭീകരമായിരുന്നു എന്ന് ബീമാപള്ളി എസ്.വൈ.എസ്. മേഖലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
അപമാനഭാരം താങ്ങാനാവാതെ പരീക്ഷാ ഹാളില്‍ വിങ്ങിപ്പൊട്ടിയിരുന്ന ഒരു വിദ്യാര്‍ഥിനിക്ക് ആദ്യത്തെ അരമണിക്കൂര്‍ പരീക്ഷയെഴുതാനായില്ല.
ഇതിന്റെ ഉത്തരവാദി ആരാണ് സൃഷ്ടികളില്‍ മനുഷ്യവര്‍ഗ്ഗം തിരിച്ചറിവുള്ളവരാണല്ലോ എന്തുകൊണ്ട് അവിടെ അത് സംഭവിച്ചു. അവിടെയാണ് നാം ചിന്തിക്കേണ്ടത്.
പരീക്ഷ എഴുതാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് സംബന്ധിച്ച് സുപ്രീം കോടതി വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുഞ്ഞിമംഗലത്ത് നടന്ന പരിശോധന സുപ്രീം കോടതിയുടെ നിര്‍ദേശത്തിനും അപ്പുറത്തുള്ളതായിരുന്നു.
പന്ത്രണ്ടുലക്ഷത്തോളം വരുന്ന കുട്ടികളാണ് രാജ്യത്തൊട്ടാകെ നീറ്റ് പരീക്ഷ എഴുതിയത്. ഇവരില്‍ പകുതിയും പെണ്‍കുട്ടികളായിരുന്നു.
ഇവരെ പ്രോത്സാഹിപ്പിച്ച് ഉയര്‍ച്ചയിലേക്ക് കൊണ്ടുവരുന്നതിന് പകരം മാനസികമായി പ്രയാസപ്പെടുത്തലാണോ വേണ്ടത് കണ്ണൂരില്‍ നടന്നത് ന്യായീകരിക്കാന്‍ പറ്റാത്ത പ്രവര്‍ത്തനങ്ങളാണെന്ന് യോഗം ചര്‍ച്ച ചെയ്തു.
മതിയായ ശിക്ഷ കിട്ടാത്തതുകൊണ്ടാണ് വീണ്ടും തെറ്റിലേക്ക് ആവര്‍ത്തിക്കുന്നത്. യോഗത്തില്‍ പ്രസിഡന്റ് അമീര്‍ഹംസ അധ്യക്ഷനായി.
അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍, എ.ആര്‍. അലാവുദ്ദീന്‍, പി.എച്ച്.എം. ഇഖ്ബാല്‍, എച്ച്.എം. ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. റസൂല്‍ഷാ മുസ്‌ലിയാര്‍ സ്വാഗതവും എം.ഐ. ഷറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."