HOME
DETAILS

ജയിച്ചു തുടങ്ങാന്‍ ലങ്കയും കിവീസും

  
backup
May 31 2019 | 19:05 PM

%e0%b4%9c%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95


കാര്‍ഡിഫ്: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് രണ്ട് പോരാട്ടങ്ങള്‍. വൈകിട്ട് മൂന്നിന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടും. വൈകിട്ട് ആറിന് നിലവിലെ ചാംപ്യന്‍മാരായ ആസ്‌ത്രേലിയ അട്ടിമറി വീരന്‍മാരായ അഫ്ഗാനിസ്ഥാനുമായിട്ടാണ് കൊമ്പുകോര്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം നിര്‍ഭാഗ്യം കൊണ്ട് നഷ്ടപ്പെട്ട കിരീടം ഇത്തവണയെങ്കിലും തിരിച്ച് പിടിക്കണമെന്ന ഉറച്ച വിശ്വാസത്തിലാണ് കിവികള്‍ ലണ്ടനിലെത്തിയിട്ടുള്ളത്.


കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന കിവീസ് വിജയത്തോടെ തന്നെ ലോകകപ്പിന് തുടക്കം കുറിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. ആദ്യ സന്നാഹ മല്‍സരത്തില്‍ ഇന്ത്യയെ തകര്‍ത്തുവിട്ട കിവീസിന് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട@ാം സന്നാഹത്തില്‍ അടിതെറ്റിയിരുന്നു.
വില്ല്യംസണിനു കീഴില്‍ മികച്ച പ്രകടനമാണ് മൂന്നു ഫോര്‍മാറ്റിലും കിവീസ് കാഴ്ച വച്ചുകെണ്ടണ്ടിരിക്കുന്നത്. നാട്ടില്‍ ഈ വര്‍ഷം നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയോടു തോറ്റതൊഴിച്ചാല്‍ വലിയ തിരിച്ചടികളൊന്നും അവര്‍ക്കു നേരിട്ടില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും തുല്യ ശക്തികളെ അണിനിരത്തിയാണ് കിവികള്‍ ഇന്ന് ലങ്കയുമായി പോരിനിറങ്ങുന്നത്.


ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ന്യൂസിലന്‍ഡിന് മികച്ച താരങ്ങളു@ണ്ട്. ബാറ്റിങില്‍ ഗുപ്റ്റില്‍, വില്ല്യംസണ്‍, ടെയ്‌ലര്‍ എന്നിവരാണ് കിവികളുടെ കരുത്ത്. ബൗളിങില്‍ ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി തുടങ്ങിയ ലോകോത്തര പേസര്‍മാരും അവര്‍ക്കു@ണ്ട്. എന്നാല്‍ ശ്രീലങ്കയുടെ കാര്യങ്ങള്‍ ഇപ്പോള്‍ പരുങ്ങലിലാണ്. ഏതാനും വര്‍ഷമായി ലങ്കന്‍ ക്രിക്കറ്റ് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പുതിയ മികച്ച കളിക്കാര്‍ ഉയര്‍ന്നുവരാത്തതാണ് ലങ്കന്‍ ക്രിക്കറ്റിനെ പ്രതിസന്ധിയിലാക്കിയത്. ഈ ലോകകപ്പില്‍ ലങ്കയ്ക്കു എത്രത്തോളം മുന്നേറാന്‍ കഴിയുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഏകദിനത്തില്‍ അവസാനമായി കളിച്ച 10 മത്സരങ്ങളില്‍ വെറും ര@െണ്ടണ്ണത്തില്‍ മാത്രമേ ലങ്ക ജയിച്ചിട്ടുള്ളൂ. ഏകദിനത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ലങ്കയ്‌ക്കെതിരേ ന്യൂസിലന്‍ഡിന് തന്നെയാണ് മേല്‍ക്കൈ. ഇതുവരെ 98 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ കിവീസ് 48 എണ്ണത്തില്‍ ജയിച്ചിരുന്നു. ലങ്ക 41 മത്സരങ്ങള്‍ ജയിച്ചു. ഒരു കളി സമനില ആയപ്പോള്‍ എട്ടു മത്സരങ്ങള്‍ക്ക് ഫലം ലഭിച്ചില്ല. അതേസമയം, ലോകകപ്പില്‍ കിവീസിനെതിരേ ലങ്കയ്ക്കാണ് മേല്‍ക്കൈ. 10 തവണയാണ് ലോകകപ്പില്‍ ഇരുടീമും കൊമ്പുകോര്‍ത്തത്. ഇതില്‍ ആറിലും ജയം ലങ്കയ്ക്കായിരുന്നു. നാലു കളികളിലാണ് കിവികള്‍ക്കു ജയിക്കാനായത്. ജയം പ്രതീക്ഷിച്ച് ഇരു ടീമുകളും ഇറങ്ങുന്നതോടെ കാര്‍ഡിഫില്‍ ഇന്ന് മികച്ചൊരു മത്സരം പ്രതീക്ഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  39 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  41 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  4 hours ago