HOME
DETAILS
MAL
കൊവിഡ് കേന്ദ്രത്തില്‍ മദ്യപിച്ചെത്തി എ.എസ്.ഐയുടെ പരാക്രമം; രോഗികള്‍ക്കു നേരെ തുപ്പി, പരസ്യമായി മൂത്രമൊഴിച്ചു
backup
October 21 2020 | 05:10 AM
പീരുമേട്: കൊവിഡ് കേന്ദ്രത്തില്‍ മദ്യപിച്ചെത്തി എ.എസ്.ഐയുടെ പരാക്രമം. ഇടുക്കി കുട്ടിക്കാനത്തെ കൊവിഡ് കേന്ദ്രത്തിലാണ് സംഭവം. കൊവിഡ് സ്ഥിരീകരിക്കപ്പെട്ട എ.എസ്.ഐ മറ്റു രോഗികള്‍ക്കു നേരെ തുപ്പുകയും പരസ്യമായി മൂത്രമൊഴിക്കുകയും ചെയ്തു.
ഡോക്ടര്‍മാരെ ഇയാള്‍ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ എ.എസ്.ഐയെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടാണ് കുട്ടിക്കാനത്തെ കൊവിഡ് കെയര്‍ സെന്ററില്‍ കൊണ്ടുവന്നത്.
വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാന്‍ സൗകര്യം ഇല്ലാത്തതിനാലാണ് ഇയാളെ ഇവിടെ എത്തിച്ചത്. ഒരു മണിക്കൂറോളം അതിക്രമം കാട്ടിയ ഇയാളെ ഏറെ പണിപ്പെട്ടാണ് ഡോക്ടര്‍മാര്‍ മറ്റൊരു മുറിയിലേക്ക് മാറ്റിയത്.
പൊലിസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. മനോജ് പീരുമേട് പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."