കാലിത്തീറ്റയുടെ ഗുണനിലവാരം നിലനിര്‍ത്താന്‍ നിയമനിര്‍മാണം: മന്ത്രി രാജു
തിരുവനന്തപുരം: കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി കെ. രാജു. പ്രളയ ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ എലിവേറ്റഡ് ക്യാറ്റില്‍ ഷെഡ് നിര്‍മിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. കേരളത്തിലെ ക്ഷീരമേഖലയെ സജീവമാക്കാനും കര്‍ഷകര്‍ക്ക് ആത്മവിശ്വാസവും സഹായവും നല്‍കാനും ഈ സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ലോക ക്ഷീര ദിനാചരണത്തിന്റെയും ശില്പശാലയുടെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലിന്റെ ഉല്പാദനം വര്‍ധിപ്പിച്ച് സ്വയംപര്യാപ്തതയോട് അടുക്കാനായി. പ്രളയം വന്നില്ലായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം തന്നെ സ്വയംപര്യാപ്തത നേടിയേനെ. 22 കോടി രൂപയുടെ പദ്ധതികളാണ് പ്രളയവുമായി ബന്ധപ്പെട്ട കെടുതികള്‍ നികത്തുന്നതിന് അനുവദിച്ചത്. ഇതിലെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരികയാണ്.
പ്രളയബാധിത മേഖലകളില്‍ 43 കോടി രൂപയുടെ പദ്ധതി കേന്ദ്രസഹായത്തോടെ അനുവദിച്ചതിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയാണ്.കന്നുകാലികളുടെ എണ്ണം കൂടണം. തദ്ദേശീയ ഇനം പശുക്കളുടെ എണ്ണവും ഉല്പാദനവും വര്‍ധിക്കണം. വരുംവര്‍ഷങ്ങളില്‍ ക്ഷീരമേഖലയില്‍ ഒന്നാമതാകാന്‍ കേരളത്തിന് കഴിയുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."