ഇന്ത്യയുടെ കയറ്റുമതിക്ക് പ്രതികൂലമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള അമേരിക്കന്‍ തീരുമാനം രാജ്യത്തിന്റെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രി ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും വ്യാപാര മേഖലയില്‍ ആത്മവിശ്വാസം ഉണ്ടാക്കാന്‍ ശ്രമിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആവശ്യപ്പെട്ടു.
ഇന്ത്യക്കുമേല്‍ അമേരിക്കയുടെ സമ്മര്‍ദ തന്ത്രമാണ് ഇത്. ഇറാനില്‍ നിന്ന് അസംസ്കൃത എണ്ണ വാങ്ങിക്കാതിരിക്കുന്നതിനുകൂടിയാണ് ഇത്. ഇക്കാര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മനസിലാകുന്ന രീതിയില്‍ പ്രസ്താവന ഇറക്കാന്‍ പ്രധാനമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിന് മുന്നില്‍ പ്രധാനമന്ത്രി വിശ്വാസ്യത ഉറപ്പാക്കണം. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാകണമെന്നും സുര്‍ജെവാല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."