HOME
DETAILS

ഗ്രാമം പിടിച്ചടക്കുന്നതിനെതിരെ ഫലസ്തീനികള്‍ ഉണ്ടാക്കിയ പ്രതിഷേധ കുടിലുകള്‍ ഇസ്‌റാഈല്‍ തകര്‍ത്തു

  
backup
September 13, 2018 | 7:14 AM

56464563123123-2

റാമല്ല: അധിനിവേശ വെസ്റ്റ് ബാങ്കില്‍ പ്രതിഷേധത്തിന്റെ ഭാഗമായി ഫലസ്തീനികള്‍ കെട്ടിയുണ്ടാക്കിയ കുടിലുകള്‍ ഇസ്‌റാഈല്‍ സൈന്യം തകര്‍ത്തു. ഖാന്‍ അല്‍ അഹ്മറിലെ ബദോയൂനിനടുത്തായിരുന്നു കുടിലുകള്‍ കെട്ടിയിരുന്നത്.

ഇവിടെ ഫലസ്തീന്‍ പോരാളികള്‍ നിരവധി കുടിലുകള്‍ കെട്ടുകയും പ്രതിഷേധത്തിന്റെ ഭാഗമായി കുടിയിരിക്കുകയും ചെയ്തു. എന്നാല്‍ ഇസ്‌റാഈല്‍ സൈന്യമെത്തി എല്ലാം തകര്‍ത്തെറിയുകയായിരുന്നു.

പ്രതിഷേധക്കാര്‍ ''പുറത്ത് പുറത്ത്, തീവ്രവാദ സൈന്യം'' എന്ന മുദ്രാവാക്യം ഉറക്കെ വിളിക്കുകയും ചെയ്തു.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ജറൂസലമില്‍ നിന്ന് ചാവുകടലിലേക്കുള്ള ഇസ്‌റാഈലി ഹൈവേയ്ക്ക് സമീപത്തായാണ് ഖാന്‍ അല്‍ അഹ്മര്‍ പ്രദേശം.

ഈ ഗ്രാമം തകര്‍ത്ത് ഫലസ്തീന്‍ നിവാസികളെ മാറ്റിപാര്‍പ്പിക്കാനാണ് ഇസ്‌റാഈല്‍ തീരുമാനം. ഇതിനെതിരെയാണ് ഇവിടെ ആളുകള്‍ കുടില്‍കെട്ടി പ്രതിഷേധിച്ചത്.

ഖാന്‍ അല്‍ അഹ്മര്‍ തകര്‍ക്കുന്നതിനെതിരെ നല്‍കിയ ഹരജി ഇസ്‌റാഈല്‍ കോടതി തള്ളിയിരുന്നു. പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമേ ഇവിടെ ഫലസ്തീനികള്‍ക്ക് നിര്‍മാണം അനുവദിക്കൂയെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ പെര്‍മിറ്റ് ഇസ്‌റാഈല്‍ അധികൃതര്‍ നല്‍കില്ലെന്നാണ് ഫലസ്തീനികള്‍ പറയുന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ അവധിദിനങ്ങളിൽ യു.എ.ഇയിൽ കടുത്ത ചൂടിന് സാധ്യത; താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും | UAE Weather updates

uae
  •  a month ago
No Image

എ പ്ലസുകാരെ അനുമോദിച്ചോളൂ; പക്ഷേ, മറ്റു കുട്ടികളെ ഒറ്റപ്പെടുത്തരുത്; വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി ബാലാവകാശ കമ്മിഷൻ

Kerala
  •  a month ago
No Image

എന്നുകിട്ടും പുതിയ വീട്ടുനമ്പർ? നടപടികൾ ഇഴഞ്ഞുനീങ്ങുന്നതായി പരാതി; രേഖകൾ തിരുത്താനാകാതെ ലക്ഷക്കണക്കിന് ഉടമകൾ

Kerala
  •  a month ago
No Image

പ്ലസ് വൺ പ്രവേശനം: ഏകജാലക അപേക്ഷകൾക്ക് ഇന്ന് തുടക്കം

Kerala
  •  a month ago
No Image

മിനായിലേക്ക് തീർഥാടക പ്രവാഹം; അറഫ സംഗമം നാളെ

International
  •  a month ago
No Image

കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടായി; സി.പി.എം സംസ്ഥാന ഘടകത്തെ തള്ളി കേന്ദ്രം

National
  •  a month ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a month ago
No Image

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ വർദ്ധിക്കുന്നത് നാലാം തവണ

National
  •  a month ago
No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  a month ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  a month ago