HOME
DETAILS

ഒരു ക്രിമിനലിന് രാജ്യംവിടാന്‍ ധനമന്ത്രി ജയ്റ്റ്‌ലി രഹസ്യധാരണ നടത്തി; രാജിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി

  
backup
September 13, 2018 | 8:43 AM

56565463123123-2

ന്യൂഡല്‍ഹി: കോടികള്‍ വെട്ടിച്ച് രാജ്യംവിട്ട വിജയ് മല്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു ക്രിമിനലിന് രാജ്യംവിടാന്‍ ധനമന്ത്രി ജയ്റ്റ്‌ലി രഹസ്യധാരണ നടത്തിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

''ഇടനാഴിയില്‍ മല്യ നിങ്ങളെ പിടിച്ചുവച്ചെങ്കില്‍ എന്തുകൊണ്ട് സി.ബി.ഐയോടും ഇ.ഡിയോടും പറഞ്ഞില്ല, അദ്ദേഹം മുങ്ങാന്‍ പോവുകയാണെന്നും പിടിക്കണമെന്നും? ഇത് ശുദ്ധ ഗൂഢാലോചനയാണ്. ഇത് ഉറപ്പായും ഒരു ഉടമ്പടിയാണ്. സംഭവിച്ചത് എന്താണെന്ന് ധനമന്ത്രി വ്യക്തമാണം. അദ്ദേഹം രാജിവയ്ക്കുകയും വേണം''- രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യംവിടുന്നതിനു മുന്‍പ് ജയ്റ്റ്‌ലിയെ പാര്‍ലമെന്റില്‍ കണ്ടുവെന്നാണ് വിജയ് മല്യ പറഞ്ഞത്. എല്ലാ കൂടിക്കാഴ്ചകളെപ്പറ്റിയും ബ്ലോഗ് എഴുതുന്ന ജയ്റ്റ്‌ലി പക്ഷെ, മല്യയുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ബ്ലോഗെഴുതിയില്ല. അദ്ദേഹം (ജയ്റ്റ്‌ലി) പറയുന്നത് കുറച്ചു വാക്കുകള്‍ മാത്രമാണ് സംസാരിച്ചതെന്നാണ്, അത് കളവാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നിയമത്തില്‍ നിന്ന് ഒളിച്ചിരുന്ന ഒരാളോടാണ് ധനമന്ത്രി സംസാരിച്ചത്. അയാള്‍ അദ്ദേഹത്തോട് ലണ്ടനിലേക്ക് പോവുകയാണെന്നും പറഞ്ഞു. എന്തുകൊണ്ട് ഇക്കാര്യം ജയ്റ്റ്‌ലി ഇ.ഡിയോടും സി.ബി.ഐയോടും പറഞ്ഞില്ല? അറസ്റ്റ് വാറണ്ട് നോട്ടീസ് അറിയിപ്പ് നോട്ടീസിലേക്ക് മാറ്റി. സി.ബി.ഐയെ നിയന്ത്രിക്കുന്ന ഒരാള്‍ക്കു മാത്രമേ ഇതു സാധിക്കുകയുള്ളൂ- രാഹുല്‍ പറഞ്ഞു.

മല്യ ലണ്ടനില്‍ പറഞ്ഞത്

ലണ്ടനില്‍ കോടതിക്കുമുന്നില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് 'ചില കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനായി' ജെയ്റ്റ്‌ലിയെ കണ്ടതായി മല്യ വെളിപ്പെടുത്തിയത്. എന്നാല്‍ താന്‍ മുന്നോട്ടുവച്ച ഒത്തുതീര്‍പ്പു നീക്കങ്ങള്‍ ബാങ്ക് അധികൃതര്‍ ഇടപെട്ടു നിരസിക്കുകയായിരുന്നുവെന്നും മല്യ പറഞ്ഞു.

കര്‍ണാടക ഹൈക്കോടതിക്കു മുന്‍പാകെ താന്‍ ചില ഒത്തുതീര്‍പ്പു നിര്‍ദ്ദേശങ്ങള്‍ വച്ചിരുന്നു. ഇക്കാര്യം ജഡ്ജിമാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. എല്ലാം കോടതി തീരുമാനിക്കട്ടെ മല്യ പറഞ്ഞു.

എന്നാല്‍, മല്യയുടെ ആരോപണം ജെയ്റ്റ്‌ലി നിഷേധിച്ചു. മല്യയ്ക്ക് കൂടിക്കാഴ്ചയ്ക്ക് താന്‍ സമയം നല്‍കിയിട്ടില്ലെന്നു ജെയ്റ്റ്‌ലി പറഞ്ഞു.എന്നാല്‍ പാര്‍ലമെന്റ് ലോബിയില്‍വച്ചു കണ്ടെന്നു ജെയ്റ്റ്‌ലി സ്ഥിരീകരിച്ചു.

ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് 9,000 കോടി വായ്പാ തട്ടിപ്പു നടത്തിയാണ് 2016 മാര്‍ച്ച് രണ്ടിന് മല്യ ലണ്ടനിലേക്ക് ഒളിച്ചോടിയത്. മല്യയെ ഇന്ത്യയിലേക്കു നാടുകടത്തുന്നതു സംബന്ധിച്ച കേസില്‍ വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ബുധനാഴ്ച വാദം കഴിഞ്ഞു. ഡിസംബര്‍ 10നു കോടതി വിധി പറയും.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായി 3.0, ഇടതു സ്വപ്നത്തിന് കരിനിഴൽ

Kerala
  •  8 days ago
No Image

കേരളത്തിലെ യു.ഡി.എഫിന്റെ മിന്നും വിജയത്തില്‍ പ്രവാസലോകത്തും ആഘോഷം; പ്രശംസിച്ച് നേതാക്കള്‍

qatar
  •  8 days ago
No Image

ഇരട്ടി ഊർജവുമായി യു.ഡി.എഫ്; ഇനി മിഷൻ 2026

Kerala
  •  8 days ago
No Image

മേയർ സ്ഥാനാർഥികളിൽ 13 പേർക്ക് ജയം; അഞ്ചുപേർക്ക് തോൽവി

Kerala
  •  8 days ago
No Image

തദ്ദേശപ്പോര്; മുൻ എം.എൽ.എമാരിൽ നാലു പേർ ജയിച്ചു കയറി

Kerala
  •  8 days ago
No Image

കൂടെനിന്നവരെ കൈവിടാതെ ഉരുൾഭൂമി

Kerala
  •  8 days ago
No Image

മാധ്യമപ്രവര്‍ത്തകന്‍ ജി. വിനോദ് അന്തരിച്ചു

latest
  •  8 days ago
No Image

തിരുവനന്തപുരം കിട്ടി, പന്തളം പോയി; അട്ടിമറി ജയത്തിലും, തോൽവിയിലും ബിജെപിയിൽ സമ്മിശ്ര പ്രതികരണം

Kerala
  •  8 days ago
No Image

സൗദിയില്‍ ഇന്ന് മുതല്‍ മഴക്ക് സാധ്യത, ജാഗ്രത പാലിക്കാന്‍ നിര്‍ദേശം | Saudi Weather

Saudi-arabia
  •  8 days ago
No Image

യുഎഇയില്‍ ശക്തമായ മഴ, കടല്‍ ക്ഷോഭം: ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം | UAE Weather

uae
  •  8 days ago