ഇന്ത്യന്‍ അണ്ടര്‍ 19 ടീം റഷ്യയിലെത്തി
ഭുവനേശ്വര്‍: റഷ്യയില്‍ നടക്കുന്ന ഗനാറ്റ്കിന് മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ അണ്ടര്‍ 19 ടീം റഷ്യയിലെത്തി.
മൂന്ന് മലയാളി താരങ്ങള്‍ അടങ്ങിയ ടീമാണ് റഷ്യയിലേക്ക് പറന്നിട്ടുള്ളത്. 18 അംഗ ടീമുമായാണ് പരിശീലകന് ഫ്ലോയിഡ് പിന്റോ റഷ്യയിലേക്ക് പോയിട്ടുള്ളത്. 12 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമന്റില്‍ റഷ്യ, മോല്‍ദോവ, ബള്‍ഗേറിയ എന്നിവര്‍ അടങ്ങിയ ഗ്രൂപ്പ് എ യിലാണ് ഇന്ത്യ കളിക്കുന്നത്. ജൂണ്‍ 4ന് ആതിഥേയരായ റഷ്യക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
നേരത്തെ പ്രഖ്യാപിച്ച 30 അംഗ ടീമില്‍ അഞ്ച് മലയാളികളുണ്ടണ്ടായിരുന്നു. ടീം 18 ആക്കി ചുരുക്കിയപ്പോള്‍ ഗോള്‍ കീപ്പര്‍ സച്ചിന് സുരേഷ്, മിഡ്ഫീല്‍ഡര്‍ സനൂപ് ചന്ദ്രന് എന്നിവര്‍ ടീമില്‍നിന്ന് പുറത്തായി.
ഡിഫന്‍ഡര്‍മാരായ ഷബാസ് അഹമ്മദ്, മുഹമ്മദ് റാഫി, മധ്യനിര താരം മുഹമ്മദ് ബാസിത് എന്നിവരാണ് ടീമില്‍ ഇടം നേടിയിട്ടുള്ള മലയാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."