HOME
DETAILS
MAL
ഇന്ധന വിലവര്‍ധനവ്: കോണ്‍ഗ്രസിന് ഒഴിഞ്ഞ് മാറാനാകില്ലെന്ന് മായാവതി
backup
September 14 2018 | 02:09 AM
ലഖ്നൗ: പൊതു തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കൂട്ടായ്മക്കായി ശ്രമം തുടങ്ങിയെങ്കിലും കോണ്‍ഗ്രസിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തെ ചൂണ്ടിക്കാട്ടിയാണ് അവര്‍ വിമര്‍ശനം ഉന്നയിച്ചത്. പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ ബി.ജെ.പിക്കുള്ളതുപോലെ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന കഴിഞ്ഞ യു.പി.എ സര്‍ക്കാരിനും പങ്കുണ്ടെന്ന് അവര്‍ വ്യക്തമാക്കി. ഇന്ധന വിലവര്‍ധനവിന്റെ യഥാര്‍ഥ കാരണക്കാര്‍ കോണ്‍ഗ്രസാണ്. ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ ബി.എസ്.പി പങ്കെടുക്കാതിരുന്നതും ഇക്കാരണത്താലാണെന്ന് അവര്‍ പറഞ്ഞു.
എന്‍.ഡി.എയെ പോലെതന്നെ ഇന്ധന വിലവര്‍ധനവില്‍ യു.പി.എയ്ക്കും തുല്യ പങ്കാളിത്തമുണ്ടെന്നും മായാവതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."