അഴീക്കോട് ഇപ്പോഴും ജീവിച്ചിരിക്കണമായിരുന്നു: വി.എസ്
തിരുവനന്തപുരം: വര്‍ഗീയ ഫാസിസം വര്‍ധിച്ചുവരുന്ന ഇക്കാലത്ത് സുകുമാര്‍ അഴീക്കോട് ജീവിച്ചിരുന്നുവെങ്കില്‍ അതിനെതിരേയുളള സിംഹഗര്‍ജനമായി മാറുമായിരുന്നുവെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.
തത്വമസി സാംസ്‌കാരിക ഗ്രൂപ്പിന്റെ തത്വമസി പുരസ്‌കാരം കാനം രാജേന്ദ്രനും ബിച്ചു തിരുമലയ്ക്കും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു വി.എസ്. സംഘര്‍ഷഭരിതമായിരുന്ന അവസരങ്ങളില്‍ അഴീക്കോടിന്റെ അഭിപ്രായങ്ങള്‍ പ്രസക്തമായിരുന്നു.
അത്തരം കലുഷിതമായ അവസരങ്ങള്‍ ഇപ്പോള്‍ ഉണ്ടാകുമ്പോഴും അഴീക്കോട് ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിലരെങ്കിലും ചിന്തിക്കാറുണ്ട്.
ദന്തഗോപുരത്തില്‍ കഴിഞ്ഞ എഴുത്തുകാരനല്ല അഴീക്കോട്. സാധാരണക്കാരുടെ പക്ഷത്ത് നിന്നാണ് അവസാന നിമിഷംവരെയും അദ്ദേഹം പറയുകയും എഴുതുകയും ചെയ്തത്.
സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസുകാരനായിരുന്ന അദ്ദേഹം ഒടുവില്‍ കറകളഞ്ഞ ഇടതുപക്ഷക്കാരനായി മാറി. ഇടതുപക്ഷമാണ് നല്ലതെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു.
കോണ്‍ഗ്രസുകാരനായ തനിക്ക് കോണ്‍ഗ്രസുകാരനായി മരിക്കണമെന്നായിരുന്നു അഴീക്കോട് പറഞ്ഞിരുന്നത്.
എന്നാല്‍ തനിക്ക് മുന്‍പേ കോണ്‍ഗ്രസ് മരിച്ചുവെന്ന് അദ്ദേഹത്തിന് തന്നെ പറയേണ്ടി വന്നത് കോണ്‍ഗ്രസ് ദുഷിച്ചപ്പോഴായിരുന്നുവെന്നും വി.എസ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."