HOME
DETAILS
MAL
പൊലിസ് K9 ഡോഗ് സ്‌ക്വാഡിലേക്ക് പരിശീലനം പൂര്‍ത്തിയാക്കി 20 ശ്വാനന്മാര്‍; വീരന്മാരുടെ വീഡിയോ കാണാം
backup
October 23 2020 | 06:10 AM
തിരുവനന്തപുരം: കേരള പൊലിസ് അക്കാഡമിയിലെ ഡോഗ് ട്രെയിനിങ് സ്‌കൂളില്‍ നിന്നും 9 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി 20 ശ്വാനന്മാര്‍ K9 സ്‌ക്വാഡിന്റെ ഭാഗമായി. എക്‌സ്‌പ്ലോസീവ് വിഭാഗത്തിലെ 11 നായ്ക്കളില്‍ 5 എണ്ണം ഇന്ത്യന്‍ ബ്രീഡില്‍പ്പെട്ടവയും 5 എണ്ണം വിദേശ ഇനത്തില്‍പ്പെട്ട ബീഗിള്‍ നായ്ക്കളുമാണ്.
ട്രാക്കര്‍ വിഭാഗത്തില്‍ ബെല്‍ജിയം മലിനോയ്‌സ് ഇനത്തില്‍പ്പെട്ട 5 നായ്ക്കളാണുള്ളത്. സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തില്‍ 4 ലാബ്രഡോര്‍ നായ്ക്കളുമുണ്ട്. ഇതോടുകൂടി പോലീസ് K9 ഡോഗ് സ്‌ക്വാഡിലെ അംഗങ്ങളുടെ എണ്ണം 131 ആയി. 15 നായ്ക്കളുടെ പരിശീലനം ഡോഗ് ട്രെയിനിങ് സ്‌കൂളില്‍ നടന്നുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."