HOME
DETAILS

ആരോഗ്യകരമായ പച്ചക്കറികള്‍

  
Web Desk
May 14 2017 | 07:05 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%95%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3

പ്രതിദിനം പല തരത്തിലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുന്നവരാണല്ലോ നമ്മള്‍. എന്നാല്‍ സ്വന്തം വിശപ്പകറ്റുക എന്നതിലുപരി കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള ഗുണഫലങ്ങളെക്കുറിച്ച് ഒട്ടും ബോധവാന്‍മാരല്ലെന്നത് യാഥാര്‍ഥ്യമാണ്. ഓരോ ഭക്ഷ്യപദാര്‍ഥങ്ങളുടേയും ഗുണഫലങ്ങള്‍ മനസിലാക്കിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ നമുക്ക് ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനാവും. മാത്രമല്ല ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ രോഗവും അകന്നുനില്‍ക്കും. നാം നിത്യേന കഴിക്കുന്ന പച്ചക്കറികളില്‍ ഏറ്റവും സ്വാദിഷ്ടവും ആരോഗ്യകരവുമായവയെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.

ഉള്ളി

ഒട്ടുമിക്ക ഭക്ഷണങ്ങളുലും ഉപയോഗിക്കുന്ന പച്ചക്കറിയാണ് ഉള്ളി. ഇവ പാകം ചെയ്യാതെ കഴിക്കുന്നത് ശ്വാസകോശ അര്‍ബുദം, പ്രോസ്റ്റേറ്റ് അര്‍ബുദം എന്നിവ അകറ്റും. എന്നാല്‍ ഉള്ളി ഉയര്‍ന്ന താപനിലയില്‍ പാചകം ചെയ്യുമ്പോള്‍ ഇവയിലടങ്ങിയിട്ടുള്ള അര്‍ബുദത്തെ തടയുന്ന ഫൈറ്റോകെമിക്കല്‍ കുറയാന്‍ കാരണമാകും. പച്ചയ്ക്ക് ഉപയോഗിക്കുന്നത് ഏറ്റവും നന്ന്.

ചോളം

നാരുകളുടെ അളവ് കൂടുതലായി അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ചോളം. നാരുപദാര്‍ഥങ്ങള്‍ കൂടുതലായതിനാല്‍ ഇവ കഴിക്കുന്നത് വഴി പെട്ടെന്ന് വിശപ്പിന് ശമനമുണ്ടാക്കാന്‍ സാധിക്കും. ഇത്തരം ഭക്ഷണങ്ങള്‍ അമിതഭാരമുള്ളവര്‍ക്ക് ഭാരം കുറയ്ക്കാന്‍ സഹായകമാണ്. കൂടാതെ ഇവ കാഴ്ചശക്തി നിലനിര്‍ത്താനും സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റായ ലൂട്ടിന്‍ കാഴ്ച കുറയുന്നതിനെ തടയുന്നതുമാണ്.

ഗ്രീന്‍ പീസ്

കുറഞ്ഞ കൊഴുപ്പും കൂടുതല്‍ പ്രോട്ടീനുകളും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ഗ്രീന്‍ പീസ്. കൊഴുപ്പ് കുറവായതിനാല്‍ ഭാരം നിലനിര്‍ത്തുന്നതിന് ഇവ ഗുണകരമാണ്. ഇവയില്‍ കൂടുതലായും ആരോഗ്യ സംരക്ഷകരായ ഘടകത്തിന്റെ അളവ് കൂടുതലായതിനാല്‍ വയറ്റിലുണ്ടാകുന്ന അര്‍ബുദം ഒരു പരിധിവരെ തടയുന്നതാണ്.

ക്യാബേജ്

ക്യാബേജുകളില്‍ വിറ്റമിന്‍ സി കൂടുതലായി കാണപ്പെടുന്നു. കൂടാതെ ഇവയുടെ ഉപയോഗം ഹൃദ്രോഗങ്ങള്‍ കുറയ്ക്കുകയും മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ബ്രോക്കോളി

കോളിഫഌവര്‍ പൊലെയുള്ള ഒരിനം പച്ചക്കറിയാണ് ബ്രോക്കോളി. അടുത്ത കാലത്താണ് ഈ പച്ചക്കറി നമ്മുടെ നാടുകളിലെ വിപണികളില്‍ സജീവമായത്. ഇവയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകള്‍ അര്‍ബുദം തടയാന്‍ സഹായിക്കും. ബ്രോക്കോളി നിത്യേന കഴിക്കുന്നവരില്‍ അര്‍ബുദം വരാനുള്ള സാധ്യത വളരെക്കുറവാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടു@ണ്ട്.
കാപ്‌സിക്കും
കലോറിയുടെ അളവ് വളരെ കുറവുള്ള പച്ചക്കറിയാണ് കാപ്‌സിക്കം. 150 ശതമാനം വിറ്റമിന്‍ സി അടങ്ങിയ കാപ്‌സിക്കം കൂടുതലായി കഴിക്കുന്നത് ഹൃദ്രോഗങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

ചീര

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പച്ചക്കറിയാണ് ചീര. ഇവയുടെ ഇലകളില്‍ കൂടുതലായും കരോട്ടിനോയിഡുകളും ആന്റി ഓക്‌സിഡന്റുകളുമാണ് കാണപ്പെടുന്നത്. മുതിര്‍ന്നവരില്‍ കാണപ്പെടുന്ന കാഴ്ചക്കുറവിന് ചീര കൂടുതലായി കഴിക്കുന്നത് പരിഹാരമുണ്ടാക്കും. പാചകം ചെയ്ത ചീരകളില്‍ നിന്ന് കരോട്ടിനോയിഡുകള്‍ ശരീരത്തിന് പെട്ടെന്ന് തന്നെ വലിച്ചെടുക്കാനാവും. അതിനാല്‍ പാചകം ചെയ്ത് കഴിക്കുന്നതാണ് ഉത്തമം.

അല്‍ഫാല്‍ഫ

പയറുവര്‍ഗത്തില്‍പ്പെട്ട ഒരിനം പച്ചക്കറിയാണ് അല്‍ഫാല്‍ഫ. നമ്മുടെ നട്ടില്‍ ഇവ സുലഭമല്ല. ബീറ്റാ കരോട്ടിനും ആന്റിഓക്‌സിഡന്റുകളും കൂടുതലായി കാണപ്പെടുന്ന അല്‍ഫാല്‍ഫയുടെ ഉപയോഗം ശ്വാസകോശ അര്‍ബുദത്തെ തടയും മാത്രമല്ല ചര്‍മം, മുടി, നഖം, പല്ല്, എല്ലുകള്‍ എന്നിവ ആരോഗ്യകരമായി സംരക്ഷിക്കാനും സഹായിക്കും. വിറ്റമിന്‍ ഇ കൂടുതലായി അടങ്ങിയിട്ടുള്ള ഇവയുടെ ഉപയോഗം ഹൃദയാഘാതം, പക്ഷാഘാതം, ബഌഡര്‍ അര്‍ബുദം എന്നിവയും തടയും.

ബീറ്റ്‌റൂട്ട്

പച്ചക്കറിയിലെ കിഴങ്ങ് വര്‍ഗമായ ബീറ്റ്‌റൂട്ട് അര്‍ബുദത്തെ ഒരു പരിധിവരെ തടയുന്നതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റായ ലൂട്ടിന്‍ കണ്ണുകളുടെ സംരക്ഷണത്തിന് സഹായകമാണ്. ഇതിന്റെ ഇലകളിലും ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചീരകളെപ്പോലെ പാകം ചെയ്ത് കഴിക്കാവുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  7 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago