HOME
DETAILS

ഹിന്ദി ആധിപത്യത്തിനെതിരെ കന്നഡ, മറാത്തി രാഷ്ട്രീയ നേതാക്കള്‍; തമിഴരെ ആശ്വസിപ്പിച്ച് തമിഴരായ കേന്ദ്രമന്ത്രിമാരുടെ ട്വീറ്റ്

  
Web Desk
June 03 2019 | 06:06 AM

hindi-imposition-row-siddaramaiah-calls-it-an-assault-mns-says-dont-incite-us-03-06-2019

 

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസനയത്തിലെ ഹിന്ദി ആധിപത്യത്തിനെതിരെ ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള എതിര്‍ സ്വരത്തിന് അയവില്ല. കര്‍ണാടകയില്‍ നിന്നും ഹിന്ദിയിതര സംസ്ഥാനമായ മഹാരാഷ്ട്രയില്‍ നിന്നുമുള്ള രാഷ്ട്രീയ നേതാക്കള്‍ കൂടി രംഗത്തുവന്നതോടെയാണിത്.

കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ ഇന്നലെയിട്ട ഒരുകൂട്ടം ട്വറ്റര്‍ കുറിപ്പുകളിലൂടെ കുറ്റപ്പെടുത്തി. ഞങ്ങളുടേത് സമാധാനം ആഗ്രഹിക്കുന്നവരുടെ നാടാണ്. സാംസ്‌കാരിക വൈവിധ്യം നിലനില്‍ക്കുന്ന സംസ്ഥാനം കൂടിയാണിത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം കന്നഡ ഒരു സ്വത്വമാണ്. അതിനാല്‍ മറ്റു ഭാഷകള്‍ പഠിക്കുന്നത് ഞങ്ങളുടെ ഇഷ്ടമാണ്- അദ്ദേഹം പറഞ്ഞു. ട്വീറ്റില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക എന്ന ഹാഷ്ടാഗും അദ്ദേഹം ഇട്ടിട്ടുണ്ട്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വികാരത്തെ ഹനിക്കലാണെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് പകരം പ്രാദേശിക സ്വത്വങ്ങളും സംസ്‌കാരങ്ങളും അംഗീകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മറ്റൊരു ട്വീറ്റിലും അദ്ദേഹം ആവശ്യപ്പെട്ടു.

ഹിന്ദി ഞങ്ങളുടെ മാതൃഭാഷയല്ലെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ വക്താവ് അനില്‍ ഷിദോര്‍ പറഞ്ഞു. ഞങ്ങളുടെ മാതൃഭാഷയല്ലാത്ത ഭാഷ ഞങ്ങളുടെ പേരില്‍ അടിച്ചേല്‍പ്പിക്കരുത്- അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തില്‍ ഏറ്റവുമധികം പ്രതിഷേധം ഉയര്‍ന്ന തമിഴ്‌നാട്ടില്‍ അവിടത്തെ ജനങ്ങളുടെ എതിര്‍പ്പ് കുറയ്ക്കാനായി തമിഴരായ കേന്ദ്രമന്ത്രിമാരെ ബി.ജെ.പി രംഗത്തിറക്കി. തമിഴ്‌നാട് സ്വദേശികളായ നിര്‍മല സീതാരാമനെയും എസ്. ജയ്ശങ്കറിനെയുമാണ് ബി.ജെ.പി രംഗത്തിറക്കിയത്. വിഷയത്തില്‍ തമിഴരുടെ വികാരം പരിഗണിക്കുമെന്ന് ഇരുവരു ംതമിഴിലിട്ട ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ നയത്തിന്റെ കരടുനിര്‍ദേശം മാത്രമാണിതെന്നും പൊതുജനാഭിപ്രായം തേടിയശേഷമേ തുടര്‍നടപടിയുണ്ടാവു എന്നും ഇരുവരും വ്യക്തമാക്കി.

ഏകഭാരതമാണ് സര്‍ക്കാര്‍ ലക്ഷ്യം. എല്ലാ ഭാഷകളുടെയും വികാസമാണ് വേണ്ടത്. തമിഴ് ഭാഷയ്ക്കു മോദി സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കും- നിര്‍മല ട്വീറ്റ് ചെയ്തു. ഒരുഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

ഹിന്ദിയിതര സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രംഗം തണിപ്പിക്കാന്‍ എത്തിയിട്ടുണ്ട്. തെറ്റായ തീരുമാനങ്ങളിലേക്ക് എത്തിച്ചേരരുതെന്നും കരട് നിര്‍ദ്ദേശങ്ങള്‍ ശരിയായി പഠിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ഇന്നലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂരും രംഗത്തുവന്നിരുന്നു. ദക്ഷിണേന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും ഹിന്ദി രണ്ടാം ഭാഷയാണെന്നും എന്നാല്‍ എത്ര ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴോ മലയാളമോ പഠിപ്പിക്കുന്നുണ്ടെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം.

മൂന്ന് ഭാഷകള്‍ പഠിക്കണമെന്ന നിര്‍ദ്ദേശമാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് മുമ്പോട്ടുവയ്ക്കുന്നത്. മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദിയും മറ്റൊരു പ്രാദേശിക ഭാഷയും എന്നതാണ് കെ. കസ്തൂരിരംഗന്‍ അധ്യക്ഷനായ കമ്മറ്റിയുടെ നിര്‍ദേശം. ഇതിനെതിരെ കര്‍ണാടകയിലും തമിഴ്‌നാട്ടിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വന്‍ പ്രതിഷേധ പരിപാടികള്‍ നടന്നുവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  7 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  7 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  8 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  9 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  9 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 hours ago