കാറിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
വിഴിഞ്ഞം: ഓടിക്കൊണ്ടിരുന്ന ആഡംബര കാറില്‍ നിന്ന് തീയും പുകയും. സുരക്ഷ സ്ഥാനത്തേക്ക് മാറ്റുന്നതിനിടയില്‍ തീ ആളിക്കത്തി. കാറിനുള്ളിലുള്ളവര്‍ വേഗത്തില്‍ പുറത്തുചാടി രക്ഷപെട്ടു.
ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചതിനാല്‍ വന്‍ ദുരന്ത മൊഴിവായി. ഇന്നലെ രാവിലെ പത്തോടെ കോവളം ആഴാകുളത്തിന് സമീപത്തെ ഒരു കല്യാണമണ്ഡപത്തിന് മുന്നിലായിരുന്നു അപകടം. തിരുവല്ലം വാഴമുട്ടം ചാരുവിള വീട്ടില്‍ പ്രകാശിന്റെ വക ടാറ്റ ഇന്‍ഡികോ കാറാണ് കത്തിയമര്‍ന്നത്.
പ്രകാശിന്റെ പിതാവ് മൃത്യുഞ്ജയന്‍ ഓടിച്ച കാറില്‍ കുടുംബാംഗങ്ങളായ മറ്റു മൂന്നു പേര്‍ കുടിയുണ്ടായിരുന്നു. ആഴാകുളത്തെ മണ്ഡപത്ത് കല്യാണത്തിന് വന്നതായിരുന്നു മൃത്യുഞ്ജയനും കുടുംബാംഗങ്ങളും. പകുതി വഴിയെത്തിയപ്പോള്‍ പുകവരുന്നത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്തില്ല. മണ്ഡപത്തിന് സമീപത്ത് എത്തിയ കാര്‍ പാര്‍ക്കിങ് ഭാഗത്തേക്ക് ഒതുക്കി നിര്‍ത്തി.
ഇതിനിടയില്‍ തീ ആളിപ്പടര്‍ന്നു. യാത്രക്കാര്‍ ഡോര്‍ തുറന്ന് പുറത്തുചാടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ തുളസീധരന്റെയും ലീഡിങ് ഫയര്‍മാന്‍ രാജശേഖരന്‍ നായരുടെയും നേതൃത്വത്തില്‍ അഗ്‌നിശമനാ സേന എത്തി തീയണച്ചു.
സീറ്റ് ഉള്‍പ്പെടെ കാര്‍ എകദേശം പൂര്‍ണമായും കത്തിയെങ്കിലും ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമിച്ചത് വന്‍ദുരന്തം ഒഴിവാക്കി. വിവാഹത്തിനെത്തിയവരുടെ കാറുകളും നിരവധി ആള്‍ക്കാരും ഇവിടെ ഉണ്ടായിരുന്നു. എ.സിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്നാണു പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."