വര്‍ഗീയതയെ ചെറുക്കാന്‍ ഇടതുപക്ഷം മുന്‍കൈയെടുക്കണം: മുല്ലക്കര രത്‌നാകരന്‍
കോട്ടയം: വര്‍ഗീയതെ ചെറുക്കാന്‍ ഇടത്പക്ഷം മുന്‍കൈ എടുക്കണമെന്നു മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. കെ.ജി.ഒ.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌ക്കാരിക കേരളവും വര്‍ഗ്ഗീയ അധിനിവേശവും എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂതകാലത്തിലെ തെറ്റായ ചിന്തകള്‍ മനുഷ്യരിലേക്ക് പകരുകയാണ് വര്‍ഗീയത ചെയ്യുന്നത്. ദൈവത്തേക്കാള്‍ മനുഷ്യന് മഹത്വമുണ്ടെന്ന് വാഴ്ത്തിയ മാവേലിയുടെയും അമ്മയുടെ മഹത്വം വാഴ്ത്തിയ പറയിപെറ്റ പന്തിരുകുലത്തിന്റെയും മിത്തുകളാണ് നമ്മെ നയിച്ചത്. പിന്നീട് ആ വളര്‍ച്ചയെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നയിച്ചു. എന്നിട്ടും വര്‍ഗീയത എന്ന ശക്തി ആ വളര്‍ച്ചകളെ പിന്നോക്കം തള്ളുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. അധ്വാനം നവോത്ഥാനത്തെയും അധ്വാനിക്കാത്തവര്‍ വര്‍ഗ്ഗീയതെയും വളര്‍ത്തുന്നത്. ഇന്ന് സമൂഹത്തിന് വേണ്ടാത്ത വസ്തുവായി അധ്വാനം മാറിക്കഴിഞ്ഞു. വര്‍ഗീയത പടികടന്നെത്തുന്നു എന്നതിന് തെളിവാണതെന്നും അദ്ദേഹം പറഞ്ഞു.
ദൈവത്തില്‍ നിന്നും ദൈവത്തെ മോചിപ്പിച്ച് മനുഷ്യനാക്കാന്‍ ശ്രമിച്ചയാളാണ് ശ്രീനാരായണ ഗുരു. അദ്ദേഹത്തെ ദൈവമാക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യമോര്‍ക്കേണ്ടത് ഇക്കാര്യമാണെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യങ്ങളില്‍ വഴിതെറ്റാതിരിക്കാന്‍ സാംസ്‌ക്കാരിക ജീവിതവും സമൂഹത്തിലിടപെടാന്‍ സാമൂഹിക ജീവിയായും മനുഷ്യനെ മാറ്റിയെടുത്തത് നവോത്ഥാനമാണ്. ശ്രീനാരായണ ദര്‍ശനങ്ങള്‍ അതിന് ആക്കം കൂട്ടി. അനാചാരം ആചാരമാക്കിയിരുന്നതിനെ തച്ചുടയ്ക്കുകയായിരുന്നു അദ്ദേഹം ആദ്യം ചെയ്തതെന്നും എം.എല്‍.എ വ്യക്തമാക്കി. ലോകം ആദരിക്കാന്‍ പാകത്തില്‍ കേരളം വളരണമെന്നാണ് ശ്രീനാരായണ ഗുരു ആഗ്രഹിച്ചത്. അതുകൊണ്ടാണ് അദ്ദേഹം സാമൂഹിക ഗുരുവായതെന്നും മുല്ലക്കര ചൂണ്ടിക്കാട്ടി.
അധ്വാനത്തിന് മഹത്വമുണ്ടെന്ന് അദ്ദേഹം സമൂഹത്തെ പഠിപ്പിച്ചു. കെ.ജി.ഒ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് ജയനാരായണന്‍ മോഡറേറ്ററായിരുന്നു. ഡോ വള്ളിക്കാവ് മോഹന്‍ദാസ് സംസാരിച്ചു. ഡോ. വി.എം ഹാരിസ് സ്വാഗതവും സി രാജ്‌മോഹന്‍ നന്ദിയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."