നിപ: തൃശൂരില്‍ 27 പേര് നിരീക്ഷണത്തില്‍
തൃശൂര്‍: നിപബാധ സ്ഥിരീകരിച്ചതോടെ വിദ്യാര്‍ഥിയുമായി ഇടപഴകിയ വിദ്യാര്‍ഥികള്‍ നിരീക്ഷണത്തില്‍. തൃശൂരില്‍ 27 പേരും നിരീക്ഷണത്തിലുണ്ട്. വിദ്യാര്‍ഥി പോയിരുന്ന സ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ് നിരീക്ഷണത്തിലുള്ളത്.
ഇവരോട് രണ്ടാഴ്ച സമയത്തേക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സമയത്താണ് നിപ വരാനുള്ള സാധ്യതയുള്ളത്. അതേ സമയം മൂന്ന് പേര് കൊല്ലത്ത് നിരീക്ഷണത്തിലായിരുന്നു. ഇവരില്‍ രണ്ടുപേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് നേരിയ പനിയും തൊണ്ടയില്‍ അസ്വസ്ഥതയും ഉണ്ട്.
കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ സഹപാഠികളാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്.
തൊടുപുഴയിലെ കോളേജില്‍ ഇവര്‍ ഒരുമിച്ചാണ് പഠിച്ചിരുന്നത്. പിന്നീട് തൃശൂരില്‍ നടന്ന പരിശീലന പരിപാടിയിലും ഇവര്‍ യുവാവിനൊപ്പം ഉണ്ടായിരുന്നു. ഇവരില്‍ രണ്ട് പേര് കൊട്ടാരക്കര സ്വദേശികളും ഒരാള്‍ തഴവ സ്വദേശിയുമാണ്.
അതേസമയം ഇവര്‍ മൂന്നുപേര്‍ക്കും നിലവില്‍ ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളോ നിപ രോഗലക്ഷണങ്ങളോ ഇല്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിപബാധ സംശയിക്കുന്ന യുവാവുമായി അടുത്ത് ഇടപഴകിയതിനാല്‍ മാത്രമാണ് ഇവരെ നിരീക്ഷണത്തില്‍ വച്ചതെന്നും ഇന്‍ക്യൂബേഷന്‍ പിരീഡ് കഴിഞ്ഞാല്‍ വിട്ടയക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ ഇവര്‍ക്കാണ് ഇപ്പോള്‍ നേരിയ പനി ഉണ്ടെന്ന് കണ്ട് ഐസലേഷന്‍ വാര്‍ഡിലേക്കുമാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."