സിസിലിയുടെ മൃതദേഹം സംസ്‌കരിച്ചു
കമ്പളക്കാട്: സഊദി അറേബ്യയില്‍ അന്തരിച്ച കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മുന്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സ്ണ്‍ ചുണ്ടക്കര മാവുങ്കല്‍ സിസിലി മൈക്കിളിന്റെ(48) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ ഉച്ചയോടെ പള്ളിക്കുന്നിലെത്തിച്ച മൃതദേഹം വൈകിട്ടോടെ പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിച്ചു. രാവിലെ മുതല്‍ നിരവധി പേരാണ് സിസിലിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ പള്ളിക്കുന്നിലെത്തിയത്.
മരണത്തില്‍ സംശയുമുണ്ടെന്ന സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വൈകീട്ട് നെടുമ്പാശേരിയിലെത്തിയ മൃതദേഹം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയാക്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കമ്പളക്കാട് പൊലിസ് രാവിലെതന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം രാവിലെ 11.15ഓടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി.
ഉച്ചക്ക് രണ്ടോടെ പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയ പരിസരത്തുളള ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു.
സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, മുന്‍ എം.എല്‍.എ എം.വി ശ്രേയാംസ്‌കുമാര്‍, എന്‍.ഡി അപ്പച്ചന്‍, കെ കുഞ്ഞായിഷ, കടവന്‍ ഹംസ, വിജയന്‍ ചെറുകര, ഏച്ചോം ഗോപി, കെ.എല്‍ പൗലോസ്, പി ഇസ്മായില്‍, ഗഫൂര്‍ കാട്ടി, മോയിന്‍ കടവന്‍, കെ.കെ വാസു, അയുബ്ഖാന്‍ പാലച്ചാല്‍, കെ.കെ അബ്രഹാം, റസാഖ് കല്‍പറ്റ, ശകുന്തള ടീച്ചര്‍, സുനീറ പഞ്ചാര, പള്ളിയറ രാമന്‍ തുടങ്ങി നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."