HOME
DETAILS

ശിശുക്ഷേമ സമിതിയിലെ ലീഗല്‍ കണ്‍സല്‍ട്ടന്റ് നിയമനത്തില്‍ വിവാദം

  
backup
October 26 2020 | 01:10 AM

%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b2%e0%b5%80%e0%b4%97%e0%b4%b2

 


തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ ലീഗല്‍ കണ്‍സല്‍ട്ടന്റ് നിയമനത്തില്‍ ക്രമക്കേടെന്നാരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി. സി.പി.എം ഭരിക്കുന്ന ഭരണസമിതിക്കെതിരേ പാര്‍ട്ടി അനുഭാവികള്‍ തന്നെയാണ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം എട്ടിനായിരുന്നു അഭിമുഖ പരീക്ഷ. അടുത്ത ദിവസം തന്നെ സി.പി.എമ്മുമായി ബന്ധമുള്ള അഡ്വക്കേറ്റ് വി.വി രതീഷിനെ ലീഗല്‍ കണ്‍സള്‍ട്ടന്റായി നിയമിച്ചു. അപേക്ഷിച്ച മുഴുവന്‍ പേരെയും അഭിമുഖത്തിന് വിളിച്ചില്ല, അഭിമുഖത്തില്‍ ക്രമക്കേട് നടത്തി എന്നൊക്കെയാണ് നിയമനത്തിനെതിരേ ഉയര്‍ന്ന പരാതികള്‍. ഉന്നതവിദ്യാഭ്യാസ വകുപ്പ് അച്ചടക്കനടപടിക്കു ശുപാര്‍ശ ചെയ്ത ആളാണ് അഭിമുഖം നടത്തിയതെന്നും ആക്ഷേപമുണ്ട്.
സി.പി.എം അനുകൂല സംഘടനയായ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ ജില്ലാ കമ്മിറ്റി അംഗമായ ആദര്‍ശ് കരകുളമാണ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. ശിശുക്ഷേമ സമിതിയുടെ പ്രസിഡന്റ് കൂടിയായ മുഖ്യമന്ത്രി അന്വേഷണം നടത്തണമെന്നാണ് ആവശ്യം. അഭിമുഖ പരീക്ഷയില്‍നിന്ന് ഒഴിവാക്കിയെന്നു കാണിച്ച് പാര്‍ട്ടിയുമായി ബന്ധമുള്ള നിരവധി പേര്‍ സി.പി.എം ജില്ലാ സെക്രട്ടറിയേയും സമീപിച്ചിട്ടുണ്ട്.
എന്നാല്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നടത്തിയ നിയമനം മാനദണ്ഡം അനുസരിച്ചാണെന്നാണ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം. പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  11 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  11 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  11 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  11 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  11 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  11 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago