ടെക്സ്റ്റ്ബുക്കില്‍ ഭാരതിയാര്‍ക്ക് കാവി തലപ്പാവ്; തമിഴ്നാട്ടില്‍ പ്രതിഷേധം പുകയുന്നു
ചെന്നൈ: തമിഴ്നാട് ടെക്സ്റ്റ്ബുക്കില്‍ ഭാരതിയാര്‍ക്ക് കാവി തലപ്പാവ് നല്‍കിയത് വിവാദമാകുന്നു. വെളുത്ത തലപ്പാവ് ധരിച്ചാണ് പൊതുവെ ഭാരതിയാരുടെ ചിത്രം കാണപ്പെടാറ്. എന്നാല്‍ തമിഴ്നാട്ടിലെ പുതിയ പാഠപുസ്തകങ്ങളില്‍ അദ്ദേഹത്തിന് കാവി തലപ്പാവാണ് നല്‍കിയിരിക്കുന്നത്.
തമിഴ്നാട്ടിലെ പാഠപുസ്തകങ്ങളെ കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഭാരതിയാരെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്തമായൊരു ഇമേജ് നല്‍കാനുള്ള ശ്രമമാണെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രിയും ഡി.എം.കെ എം.എല്‍.എയുമായ തങ്കം തെന്നരസു ആരോപിച്ചു.
തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ.എ സെന്ഗോട്ടെയാനും വിദ്യാഭ്യാസ സര്‍വിസ് കോര്പറേഷന് ചെയര്‍ പേഴ്സണ്‍ ബി വളര്‍മതിയുമാണ്. പുസ്തകം റിലീസ് ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ റിലീസ് ചെയ്ത പുസ്തകമാണിതെന്നും അതില്‍ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ചോദ്യമുദിക്കുന്നില്ലെന്നും വളര്‍മതി പറഞ്ഞു. അബദ്ധം സംഭവിച്ചതാണെങ്കില്‍ ഇക്കാര്യം പരിശോധിക്കുകയും തിരുത്തുകയും ചെയ്യുമെന്നും വളര്‍മതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."