ക്രിസ്ത്യന്‍ വിവാഹനിയമം വ്യാപകമാക്കാന്‍ ശുപാര്‍ശ ചെയ്യും: ന്യൂനപക്ഷ കമ്മിഷന്‍
തൃശൂര്‍: സംസ്ഥാനത്ത് 1872 ലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ ആക്ട് ബാധകമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശചെയ്യുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ അംഗം അഡ്വ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു. തൃശൂര്‍ കലക്ടറേറ്റില്‍ നടന്ന ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്ങില്‍ അഡ്വ. സോളമന്‍ വര്‍ഗീസിന്റെ അപേക്ഷയിലാണ് കമ്മിഷന്‍ ശുപാര്‍ശ ചെയ്യാനുളള തീരുമാനം അറിയിച്ചത്.
നിലവില്‍ പഴയ മലബാര്‍ പ്രദേശത്തിനു മാത്രമാണ് നിയമം ബാധകം.
ഇത് സംസ്ഥാനത്തിനു മുഴുവന്‍ ബാധകമാക്കാനാണ് കമ്മിഷന്‍ ശുപാര്‍ശ ചെയ്യുക. ആകെ 43 കേസാണ് അദാലത്തില്‍ വന്നത്. ഇതില്‍ 4 കേസുകള്‍ കമ്മിഷന്‍ തീര്‍പ്പാക്കി.
പുതിയ രണ്ടുകേസ് സ്വീകരിച്ചു. അങ്കമാലി-മണ്ണുത്തി ദേശിയപാതയില്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ ശാരീരിക വൈകല്ല്യമുള്ളവര്‍ക്കും മുതിര്‍ന്നവര്‍ക്കും ടോള്‍ ഇളവ് വേണമെന്ന ഹര്‍ജിയില്‍ ദേശീയപാത സൂപ്രണ്ടിങ് എന്‍ജിനീയറോട് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
തന്റെ ഉടമസ്ഥതയിലുള്ള കാര്‍ ഭര്‍ത്താവ് അനധികൃതമായി കൈവശംവച്ചിരിക്കുകയാണെന്ന പരാതിയില്‍ യുവതിക്ക് കാര്‍ വിട്ടുനല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പാവറട്ടി പൊലിസിന് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. ഒക്‌ടോബര്‍ 23 നാണ് കമ്മിഷന്റെ അടുത്ത സിറ്റിംങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."