അഴിമതിക്കെതിരേ സമരം ചെയ്യുന്നവര്‍ അവരുടെ തോളില്‍ കൈയിട്ട് നടക്കുന്നു: കാനം
കോട്ടയം: അഴിമതിക്കാര്‍ക്കെതിരേ സമരം ചെയ്യുന്നവര്‍ അവരുടെ തോളില്‍ കൈയിട്ട് നടക്കുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററില്‍ നടന്ന ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാരന്‍ ആറുമാസം കഴിയുമ്പോള്‍ അഴിമതിക്കാരനല്ലാത്ത സ്ഥിതിയാണുള്ളത്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കണ്ടാല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റേത് നല്ല തുടക്കമാണ്. കുറവൊന്നും കാണുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിമര്‍ശനവും സ്വയം വിമര്‍ശനവും നടത്തി തെറ്റുകളും കുറവുകളും കണ്ടെത്താറുണ്ട്. വീഴ്ചയുണ്ടായാല്‍ അത് തിരുത്താനുള്ള ആര്‍ജവവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുണ്ട്.
എല്‍.ഡി.എഫിന് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയണം. ആ പദ്ധതികള്‍ നടപ്പാക്കാനാവശ്യമായ സഹകരണം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകണം.
ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാന്‍ സര്‍ക്കാരിനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."