മുഹറം പ്രഭാഷണം; ഉസ്താദ് നൗഷാദ് ബാഖവി ബഹ്‌റൈനിലെത്തുന്നു
മനാമ: പ്രമുഖ വാഗ്മിയും യുവ പണ്ഢിതനുമായ ഉസ്താദ് എ.എം. നൗഷാദ് ബാഖവി ചിറയിന്‍ കീഴ് ബഹ്‌റൈനിലെത്തുന്നു.
ഈ മാസം 22ന് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കുന്ന ഏകദിന മത പ്രഭാഷണത്തിനാണ് ബാഖവി ബഹ്‌റൈനിലെത്തുന്നത്.
വയനാട് കൂട്ടായ്മ ബഹ്‌റൈന്‍ കമ്മറ്റി സംഘടിപ്പിക്കുന്ന മതപ്രഭാഷണ പരിപാടിയില്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ആനുകാലിക സംഭവങ്ങളും ഖുര്‍ആന്‍ഹദീസ് വചനങ്ങളുടെ വെളിച്ചത്തില്‍ അദ്ധേഹം വിശദീകരിക്കും.
ശ്രേഷ്ഠമായ മുഹറംമാസത്തിലാണ് ബാഖവിയുടെ മത പ്രഭാഷണം എന്നതിനാല്‍ മുഹറം മാസത്തിന്റെ ശ്രേഷ്ടതകള്‍ക്കൊപ്പം നാട്ടിലെ പ്രളയ ദുരന്തം നല്‍കുന്ന പാഠങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളും അദ്ദേഹം വിശദീകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കേരളത്തിനകത്തും പുറത്തും വിശ്വാസികള്‍ തടിച്ചു കൂടുന്ന പ്രമുഖ പ്രഭാഷകനായ നൗഷാദ് ബാഖവിയുടെ പ്രഭാഷത്തിന് സ്ത്രീപുരുഷ ഭേദമില്ലാതെ ബഹ്‌റൈന്റെ എല്ലാ ഭാഗത്തു നിന്നും വിശ്വാസികള്‍ ഒഴുകിയെത്തുമെന്നതിനാല്‍ മുഴുവന്‍ ശ്രോതാക്കളെയും ഉള്‍ക്കൊള്ളാനാവുന്ന വിധം വിപുലമായ സംവിധാനങ്ങളും ഒരുക്കങ്ങളുമാണ് സംഘാടകര്‍ നടത്തുന്നത്. ബഹ്‌റൈനിലെ മതരാഷ്ട്രീയസാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്.. ഫോണ്‍. +973 3917 1948.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."