HOME
DETAILS
MAL
അഞ്ചു വയസ്സുകാരനെ ബാല്‍ക്കണിയില്‍ നിന്ന് താഴോട്ടെറിഞ്ഞയാള്ക്ക് 19 വര്‍ഷം തടവുശിക്ഷ
backup
June 04 2019 | 16:06 PM
വാഷിങ്ടണ്‍: യു.എസില്‍ ഇന്നലെ 19 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടയാളുടെ മനസ്സിലിരിപ്പ് കേട്ടാല്‍ ആരും ഞെട്ടും. മിനസോറ്റയിലെ മാളിലേക്ക് ഇയാള്‍ പോയത് ആരെയെങ്കിലും കൊല്ലണമെന്ന വിചാരത്തോടെയായിരുന്നു. തുടര്‍ന്ന് മൂന്നാംനിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ഒരു ബാലനെ താഴോട്ട് എറിയുകയും ചെയ്തു. ഇമ്മാനുവല്‍ അരന്‍ഡ എന്ന 24കാരനാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഭീകരകൃത്യം ചെയ്തത്. കഴിഞ്ഞ മാസമായിരുന്നു സംഭവം.
അഞ്ചു വയസ്സുകാരനായ ലന്‍ഡന്‍ ഹോഫ്മാനാണ് ക്രൂരതയ്ക്ക് ഇരയായത്. എന്നാല്‍ ബാലന് അത്ഭുതകരമായി രക്ഷപ്പെട്ടതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ എല്ലുകളും കൈകാലുകളും പൊട്ടുകയും തലയ്ക്ക് സാരമായ ക്ഷതമേല്‍ക്കുകയും ചെയ്തു. അതേസമയം പ്രതി മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന വ്യക്തിയാണെന്നും ഓട്ടിസമുണ്ടെന്നും അയാളുടെ അമ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."