സഊദിയില്‍ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിച്ചതായുള്ള ഇന്ത്യക്കാരന്റെ പരാതി വ്യാജം
ജിദ്ദ: സഊദിയില്‍ തൊഴിലുടമ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിച്ച തായുള്ള ഇന്ത്യക്കാരന്റെ പരാതി വ്യാജം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ആരോപണം ഉന്നയിച്ച ഇന്ത്യക്കാരന്‍ മാണിക് ചതോപാധ്യ യുമായി ഇന്ത്യന്‍ എംബസ്സി അധികൃതര്‍ ബന്ധപ്പെട്ടിരുന്നു.
തൊഴിലുടമ ബീഫ് നിര്‍ബന്ധിച്ച് കഴിപ്പിച്ചതിനെ സംബന്ധിച്ച് മാണിക് പരാമര്‍ശിച്ചില്ലെന്നും ഇപ്പോള്‍ ചെയ്യുന്ന റസ്റ്റോറന്റ് ജോലിയില്‍ തുടരാന്‍ താല്‍പ്പര്യം ഇല്ലാത്തതിനാല്‍ മറ്റേതെങ്കിലും ജോലി തരപ്പെടുത്തി കൊടുക്കകയോ അല്ലെങ്കില്‍ നാട്ടില്‍ പോകാ നുള്ള സൗകര്യം ചെയ്തു കൊടുക്കയോ വേണമെന്നാണ് മാണിക് ആവശ്യപ്പെട്ടതെന്നും ഇന്ത്യന്‍ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഹൈല്‍ അജാസ് ഖാന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
തൊഴിലുടമ ബീഫ് പാചകം ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും സാധിക്കില്ലെന്ന് പറഞ്ഞപ്പോള്‍ നിര്‍ബന്ധിച്ച് ബീഫ് തീറ്റിച്ചെന്നു മാണ് ട്വിറ്ററിലൂടെ മാണിക് വെളിപ്പെടുത്തിയിരുന്നത്.
ഈ വിഷയം തൊഴിലുടമയുമായി ചര്‍ച്ച ചെയ്‌തെന്നും സുഹൈല്‍ ഖാന്‍ വ്യക്തമാക്കി. എന്നാല്‍ വ്യക്തമായ തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ വിസയില്‍ എത്തിയ തൊഴിലാളി തൊ ഴില്‍ കരാര്‍ ഏകപക്ഷീയമായി അവസാനിക്കുമ്പോള്‍ സഊദി തൊ ഴില്‍ നിയമ പ്രകാരം തൊഴിലുടമക്ക് ചിലവായ റിക്രൂട്ട്‌മെന്റ് ചിലവും മറ്റു തുകകളും നല്‍കേണ്ടതുണ്ട്. സ്‌പോണ്‍സര്‍ പതിനയ്യായിരം റിയാലാണ് ആവശ്യപ്പെടുന്നുവെന്ന് മാണിക് തന്നെ വെളിപ്പെടുത്തിയിരുന്നു.
തൊഴില്‍ കരാറുമായി ബന്ധപ്പെട്ട വിഷയം ആയതിനാല്‍ ഇടപെടു ന്നതിന് എംബസിക്ക് പരിമിതികള്‍ ഉണ്ടെന്ന് സുഹൈല്‍ ഖാന്‍ പറഞ്ഞു. എങ്കിലും പ്രശ്‌ന പരിഹാരത്തിന് ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."