HOME
DETAILS
MAL
അഫ്സ്പ നടപ്പാക്കണമെന്ന ബി.ജെ.പി ആവശ്യം അപകടകരം: സി.പി.ഐ
backup
May 14 2017 | 23:05 PM
കണ്ണൂര്‍: നിരപരാധികളായ പൗരന്മാരെപോലും വെടിവച്ച് കൊല്ലാന്‍ സൈനിക-അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് അധികാരം നല്കുന്ന കാടന്‍ നിയമമായ അഫ്സ്പ കണ്ണൂരില്‍ നടപ്പാക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം അപകടകരമാണെന്ന് സി.പി.ഐ. ഒട്ടും യാഥാര്‍ഥ്യബോധമില്ലാത്തതും ജനാധിപത്യവിരുദ്ധവുമായ ആവശ്യമാണ് ബി.ജെ.പിയുടേത്. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ കൊണ്ട് ഒന്നും നേടിയില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ അക്രമരാഷ്ട്രീയത്തിനെതിരേ പാര്‍ട്ടികള്‍ ശക്തമായ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. കശ്മീരിലും മണിപ്പൂരിലും അഫ്സ്പ നിയമം നടപ്പാക്കിയിട്ട് ജനജീവിതം ദുസഹമാവുകയും ഭീകരവാദം ശക്തിപ്പെടുകയും ചെയ്തു. ഇത് അഫ്സ്പ നിയമത്തിലൂടെ കൊലപാതകങ്ങളും അക്രമങ്ങളും തടയാ നാകുമെന്ന വാദത്തിന്റെ മുനയൊടിക്കുന്നുവെന്നും ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്കുമാര്‍ പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."