HOME
DETAILS

നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണസംഘം

  
November 29, 2024 | 5:09 AM

naveen-babu-death-case-kannur-collector-statement-recorded-again

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംധം ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. അസി. പൊലിസ് കമ്മിഷണര്‍ ടി.കെ. രത്നകുമാര്‍, ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരി എന്നിവര്‍ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ എത്തിയാണ് മൊഴിയെടുത്തത്.

'ഒരു തെറ്റുപറ്റി' എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് വീണ്ടും മൊഴി എടുത്തത്. തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴിക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു.  മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി പി ദിവ്യയെ രക്ഷിക്കാന്‍ കളക്ടര്‍ കൂട്ട് നില്‍ക്കുകയാണെന്നായിരുന്നു ആരോപണം. ഇതേ ആരോപണം ഹൈക്കോടതിയിലും കുടുംബം ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മൊഴി എടുത്തത്.  വകുപ്പുതല അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയ്ക്കും ഇതേ മൊഴി നല്‍കിയെന്ന് കളക്ടര്‍ പറഞ്ഞിരുന്നു.

കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാനും കുടുംബം നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  5 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  5 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  5 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  5 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  5 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  5 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  5 days ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  5 days ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  5 days ago
No Image

പി.എസ്.സിയുടെ പുതിയ പരിഷ്കാരം തിരിച്ചടിയായി; ഒരു മിനിറ്റ് വൈകിയതിന് സീനിയർ ഡെപ്യൂട്ടി തഹസിൽദാർമാരെ പരീക്ഷയ്ക്കിരുത്തിയില്ല

Kerala
  •  5 days ago