സാഫ് കപ്പ്: എട്ടാം കിരീടം തേടി ഇന്ത്യ
ധാക്ക: സാഫ് കപ്പിലെ എട്ടാം കിരീടം ലക്ഷ്യമാക്കി ഇന്ത്യന്‍ യുവനിര ഇന്നിറങ്ങുന്നു. ഇന്ന് വൈകിട്ട് 6.30നാണ് ഇന്ത്യയും മാല്‍ഡീവ്സും തമ്മില്‍ ഫൈനല്‍ അങ്കത്തില്‍ ഏറ്റുമുട്ടുന്നത്. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ കടുത്ത പ്രതീക്ഷയിലാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ 2-0ത്തിന് ശ്രീലങ്കയെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ മാല്‍ഡീവ്സിനെയും 2-0ത്തിന് പരാജയപ്പെടുത്തി.
സെമി ഫൈനലില്‍ പാക്കിസ്താനെ 3-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. അതേ സമയം ഭാഗ്യം കൊണ്ട് മാത്രം ഫൈനലിലെത്തിയ ടീമാണ് മാല്‍ഡീവ്സ്. കാരണം ഗ്രൂപ്പ് എട്ടിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയുമായി ഗോള്‍ രഹിത സമനില. രണ്ടാം മത്സരത്തില്‍ ഇന്ത്യയുമായി രണ്ട് ഗോളിന്റെ തോല്‍വി. എന്നിട്ടും ഗോള്‍ ശരാശരി നോക്കിയാണ് മാല്‍ഡീവ്സ് സെമിയിലെത്തിയത്. സെമിയില്‍ നേപ്പാളുമായി ഏറ്റുമുട്ടിയപ്പോള്‍ 3-0 എന്ന മികച്ച സ്കോറിന് ജയിച്ചാണ് മാല്‍ഡീവ്സ് ഫൈനലിലേക്ക് ചുവടുവെച്ചത്. സാഫ് കപ്പില്‍ ഒരു തവണമാത്രമാണ് മാല്‍ഡീവ്സ് ചാംപ്യമാരായിട്ടുള്ളത്. മാല്‍ഡീവ്സിന്റെ രണ്ടാം കിരീടത്തിനുള്ള ശ്രമം കൂടിയാണിത്. 1997ല്‍ മാല്‍ഡീവ്സുമായി ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ 5-1നായിരുന്നു ഇന്ത്യ ജയിച്ചത്.
2008ല്‍ ഫൈനലില്‍ മത്സരിച്ചപ്പോള്‍ 1-0 ഇന്ത്യ പരാജയപ്പെട്ടു. 2009ല്‍ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ 3-1 എന്ന സ്കോറിന് ഇന്ത്യയായിരുന്നു ജയിച്ചത്. അണ്ടര്‍ 23 ടീമാണെങ്കിലും ഇന്ത്യക്ക് മികച്ചൊരു താരനിര തന്നെയുണ്ട്. തുടര്‍ച്ചയായുള്ള മൂന്ന് ജയങ്ങളും ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. പരിശീലകന് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനും ടീമിന്റെ പ്രകടനത്തില്‍ സംതൃപ്തനാണ്. നിലവില്‍ എല്ലാ പൊസിഷനിലും കളിക്കുന്ന താരങ്ങള്‍ ഇന്ത്യക്കുണ്ട്. അതുകൊണ്ട് എതിര് ടീമിനെ ഭയക്കുന്നില്ല. മാത്രമല്ല ഒരു തവണ 2-0 തോല്പിച്ചുവിട്ട ടീമെന്നതിനാല്‍ എല്ലാ നിലയിലും ടീമിന് ആത്മവിശ്വാസമുണ്ട് കോണ്സ്റ്റന്റൈന് പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ ഞങ്ങള്‍ അല്പം മോശമായി കളിച്ചു. പക്ഷെ എന്നിട്ടും ഞങ്ങള്‍ ഫൈനലിലെത്തി. ഞങ്ങളിപ്പോള്‍ ഫൈനലിലാണുള്ളത്. അതുകൊണ്ട് വിജയമല്ലാതെ മറ്റൊന്നും മുന്നിലില്ലെന്നും ജയത്തിനായി പൊരുതുമെന്നും മാല്‍ഡീവ്സ് ക്യാപ്റ്റന്‍ അക്രം അബ്ദുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."