HOME
DETAILS
MAL
ദുരിതാശ്വാസ നിധി: വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം
backup
September 14 2018 | 19:09 PM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം വിജയിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വിദ്യാര്‍ഥികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ധനസമാഹരണം നടത്തിയിരുന്നത്.
ഇതിലൂടെ 15 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞത് ആവേശകരമായ അനുഭവമാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തം നേരിടാനുള്ള ധനസമാഹരണത്തില്‍ തുടക്കം മുതല്‍ വിദ്യാര്‍ഥികള്‍ വലിയ പങ്ക് വഹിച്ചിരുന്നു.
സമ്പാദ്യക്കുടുക്കയിലെ പണവുമായി ധാരാളം കുട്ടികള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലും ജില്ലാ കലക്ടറേറ്റുകളിലുമെത്തി. വിദ്യാലയങ്ങളിലെ ധനസമാഹരണം വിജയിപ്പിക്കുന്നതിന് അധ്യാപകരും രക്ഷിതാക്കളും വഹിച്ച പങ്കിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."