സുബൈദ വധക്കേസിലെ മുഖ്യപ്രതി പൊലിസിനെ വെട്ടിച്ചു രക്ഷപ്പെട്ടു
കാസര്‍കോട്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദ (60)യെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയിലേക്കുള്ള യാത്രക്കിടെ പൊലിസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. സുള്ള്യ അജ്ജാവര ഗുളുംബ ഹൗസിലെ അസീസ് (30) ആണ് രക്ഷപ്പെട്ടത്. ഇന്നലെ സുള്ള്യ കോടതിയിലുള്ള കേസില്‍ അസീസിനെ ഹാജരാകുന്നതിന് വേണ്ടി കൊണ്ടുപോയതായിരുന്നു പൊലിസ്. ഉച്ചക്ക് 12.45 ഓടെയാണ് ഇയാള്‍ പൊലിസിനെ വെട്ടിച്ചു രക്ഷപ്പെട്ടത്.
സുള്ള്യയിലെത്തിയപ്പോള്‍ ഇയാള്‍ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് മൂത്രമൊഴിക്കാനെന്ന ഭാവേന സുള്ള്യ ബസ ്സ്റ്റാന്‍ഡ് പരിസരത്തെ ഒരു മതിലിനടുത്തേക്കു നീങ്ങിയ അസീസ് ഞൊടിയിടയില്‍ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
എ.ആര്‍ ക്യാംപിലെ പൊലിസുകാരായ മഹേഷ്, ശരത് എന്നിവരാണ് അസീസിനെ കര്‍ണാടകയിലേക്ക് കൊണ്ടുപോയത്. ഇവര്‍ സുള്ള്യ പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലേക്കു സുള്ള്യ പൊലിസ് വിവരം കൈമാറി.
കഴിഞ്ഞ ജനുവരി 19നാണ് പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ സ്വന്തം വീടിനകത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് അസീസ് ഉള്‍പ്പെടെ നാലു പേരെ അറസ്റ്റു ചെയ്തത്. മുഖ്യ പ്രതിയായ അസീസിനെ സുള്ള്യ മടിക്കേരി പാതക്കരികിലെ വനത്തില്‍ വച്ച് അതിസാഹസികമായാണ് പൊലിസ് പിടികൂടിയിരുന്നത്. അസീസിനെ പിടികൂടുന്നതിനിടെ പൊലിസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേ സമയം അസീസിനെ പൊലിസ് വളരെ ലാഘവത്തോടെ കൊണ്ടുപോയത് വീഴ്ചയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."