മോശം റോഡ്: ഉദ്യോഗസ്ഥന് ശിക്ഷ നല്‍കി എം.എല്‍.എ
ഭുവനേശ്വര്‍: മോശം റോഡ് പ്രവൃത്തിക്ക് ഉദ്യോഗസ്ഥന് എം.എല്‍.എയുടെ വക ശിക്ഷ. ബൊലാംഗീര്‍ ജില്ലയിലെ റോഡ് പ്രവൃത്തി മോശം അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് പട്‌നാഗഡില്‍ നിന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.ഡി എം.എല്‍.എ സരോജ് മെഹര്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെ ശിക്ഷിച്ചത്.
പൊതുജനമധ്യത്തില്‍ വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥനെ ശിക്ഷാ നടപടിയുടെ ഭാഗമായി ഇരുത്തിയും ഏഴുന്നേല്‍പ്പിച്ചുമാണ് എം.എല്‍.എ ശിക്ഷിച്ചത്. ശിക്ഷാ നടപടി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സംഭവം വിവാദത്തിന് വഴിവക്കുകയും ചെയ്തിട്ടുണ്ട്.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മണ്ഡലത്തില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ മോശം റോഡുകളെക്കുറിച്ച് പരാതി ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി എം.എല്‍.എ ശിക്ഷിച്ചത്. 100 തവണയാണ് ഉദ്യോഗസ്ഥനെ ഇരുന്നും എഴുന്നേല്‍പ്പിച്ചും ശിക്ഷിച്ചത്. ഇത്തരത്തില്‍ ആവര്‍ത്തിച്ചാല്‍ ജനങ്ങള്‍ പരസ്യമായി ശിക്ഷ നടപ്പാക്കുമെന്ന മുന്നറിയിപ്പും എം.എല്‍.എ നല്‍കിയ ശേഷമാണ് ഉദ്യോഗസ്ഥനെ വിട്ടയച്ചത്. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ എം.എല്‍.എയോ ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥനോ തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."