HOME
DETAILS
MAL
സംവരണ വിഷയത്തെ അനുകൂലിക്കുന്നതായി മുല്ലപ്പള്ളി, സിറോ മലബാര്‍ സഭയുടെ വിമര്‍ശനത്തിനും മറുപടി
backup
October 28 2020 | 07:10 AM
തിരുവനന്തപുരം: മുന്നോക്ക വിഭാഗത്തിന്റെ സംവരണത്തെ അനുകൂലിക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കോണ്‍ഗ്രസിന് സംവരണ വിഷയത്തില്‍ നിലപാടില്ലെന്ന സിറോ മലബാര്‍ സഭയുടെ വിമര്ശനത്തിനോടുകൂടിയാണ് അദ്ദേഹത്തിന്റെ മറുപടി.
പക്ഷെ ഇത് പിന്നാക്ക വിഭാഗത്തിനെതിരാകരുതെന്നും, സീറോ മലബാര്‍ സഭയുടെ അഭിപ്രായം മാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ബാന്ധവത്തെയും മുല്ലപ്പള്ളി തള്ളിക്കളഞ്ഞു. അവരുമായി യതെരു ബന്ധവും ധാരണയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മുന്നാക്ക സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ സഭ രംഗത്തെത്തി. മുന്നാക്ക സംവരണം സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായി ധൃതി പിടിച്ച് നടപ്പാക്കിയെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."