അമേരിക്കയില്‍ ഹിജാബ് ധരിച്ച് ബാങ്കിലെത്തിയ യുവതിയെ പുറത്താക്കി
ന്യൂയോര്‍ക്ക്: ഹിജാബ് ധരിച്ചതിന്റെ പേരില്‍ അമേരിക്കയില്‍ മത ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല. ഹിജാബ് ധരിച്ച് ബാങ്കിലെത്തിയ യുവതിയെ ബാങ്ക് അധികൃതര്‍ ബാങ്കില്‍ നിന്ന് പുറത്താക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ഹിജാബ് മാറ്റിയില്ലെങ്കില്‍ പൊലിസിനെ വിളിക്കുമെന്നും അല്ലെങ്കില്‍ ബാങ്കില്‍ നിന്നു പുറത്തു പോകണമെന്നും ബാങ്കിലെ ജീവനക്കാര്‍ ആക്രോശിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വാഷിങ്ടണിലെ സൗണ്ട് ക്രെഡിറ്റ് യൂനിയന്‍ ബാങ്കിലായിരുന്നു സംഭവം. കാറിന്റെ പണമിടപാടുമായി ബന്ധപ്പെട്ട് ബാങ്കിലെത്തി ജമില മുഹമ്മദിനാണ് ദുരനുഭവമുണ്ടായത്.
ബാങ്കിലെ അക്കൗണ്ട് ഉടമയായ ഇവരോട് ജീവനക്കാരന്‍ കയര്‍ത്തു സംസാരിക്കുന്നതും ബാങ്കിലെ സംഭവവികാസങ്ങളും ഇവര്‍ തന്റെ മൊബൈലില്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തൊപ്പി,ഹിജാബ്,സണ്‍ഗ്ലാസ് എന്നിവ ബാങ്കില്‍ അനുവദനീയമല്ലെന്നും അതിനാല്‍ അവ മാറ്റണമെന്നും ജീവനക്കാരന്‍ പറഞ്ഞു.എന്നാല്‍ ഇതേ സമയം ബാങ്കില്‍ ഒരാള്‍ തൊപ്പി ധരിച്ച് ഇടപാട് നടത്താനായി എത്തിയിരുന്നു.
അയാളോട് തൊപ്പി മാറ്റാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നുമില്ല. എന്നാല്‍ മതപരമായി തനിക്ക് ഹിജാബ് ധരിക്കേണ്ടതുണ്ടെന്നും ജമില പറഞ്ഞു. തന്നോട് മാത്രം ഹിജാബ് മാറ്റാന്‍ ആവശ്യപ്പെടുന്നത് എന്തിനാണെന്നും ഇവര്‍ ചോദിച്ചു. ഇതൊന്നും ബാങ്ക് ജീവനക്കാര്‍ മുഖവിലക്കെടുത്തില്ല.
അവസാനം ഗത്യന്തരമില്ലാതെ അവര്‍ തന്റെ കാറിലെത്തി ഹിജാബ് അഴിക്കുകയും കരഞ്ഞുകൊണ്ട് ബാങ്കിലെത്തുന്നതും വീഡിയോയില്‍ കാണാം. മാനസികമായി വലിയ പീഡനമാണ് താന്‍ നേരിട്ടതും എനിക്കുണ്ടായ ഈ ദുരനുഭവും ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ എന്നും കുറിച്ചാണ് ജമില വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍, സംഭവം വിവാദമായതോടെ ബാങ്ക് ക്ഷമ ചോദിച്ചു.
വീഡിയോ...http://http://https://www.facebook.com/jamela.mohamed.148/videos/1922056294699114/p>
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."