HOME
DETAILS
MAL
ശബരിമല: സ്ത്രീപ്രവേശനത്തെ അംഗീകരിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്
backup
July 25 2016 | 23:07 PM
തിരുവനന്തപുരം: ശബരിമലയില്‍ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റംവരുത്തുന്ന ഒരു തീരുമാനത്തെയും ദേവസ്വം ബോര്‍ഡ് അംഗീകരിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ നേരത്തെ തന്നെ നിലപാട് അറിയിച്ചിട്ടുള്ളതാണെന്നും നിലപാടുമാറ്റം പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മതപാഠശാലകള്‍ സ്ഥാപിക്കാനുള്ള പദ്ധതികള്‍ ആരംഭിക്കുമെന്നും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."