പ്രളയം: മന്ത്രിമാരുടെ വിദേശയാത്ര തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നിലപാട് ശരിയെന്ന് തെളിഞ്ഞു; ശ്രീധരന്‍ പിള്ള
തിരുവനന്തപുരം: പ്രളയ സമയത്ത് വിദേശയാത്ര നടത്താന്‍ ഒരുങ്ങിയ സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് അനുമതി നല്‍കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ശരിയെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിലൂടെ എത്ര സഹായം കിട്ടിയെന്ന് ഇതുവരെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പോയിട്ട് ഒന്നും ലഭിക്കാത്ത സാഹചര്യത്തില്‍ മന്ത്രിമാര്‍ പോയിട്ടെന്ത് നേട്ടം ഉണ്ടാകുമായിരുന്നുവെന്ന് ശ്രീധരന്‍പിള്ള ചോദിച്ചു. കാര്യങ്ങള്‍ വിലയിരുത്താന്‍ കഴിവുള്ള ഭരണാധികാരികളാണ് രാജ്യം ഭരിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പ്രളയദുരന്തത്തില്‍ നിന്നും കേരളത്തെ കരകയറ്റുന്നതിനുള്ള സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകള്‍ ഫലം കണ്ടില്ലെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. വിദേശ യാത്രയ്ക്ക് മുഖ്യമന്ത്രിയ്ക്ക് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുള്ളൂ. മറ്റ് മന്ത്രിമാരുടെ വിദേശയാത്രയ്ക്കുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിരുന്നു.
പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രയിലൂടെ സഹായമൊന്നും കിട്ടിയില്ലെന്ന് സര്‍ക്കാര്‍ ഇന്നലെ വിശദമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്കായി മൂന്ന് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപ ചെലവായെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ എംഎഎല്‍എമാര്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് നാലു മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഗള്‍ഫ് മലയാളികളുടെ സഹായം തേടി ഒക്ടോബറിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ അടക്കമുളള രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."