നൈപുണ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കണം: മന്ത്രി
പേരാമ്പ്ര: പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യവും നേടാന്‍ കഴിയുന്ന സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന പദ്ധതിക്ക് സര്‍ക്കാരിന്റെ സഹായമുണ്ടാവുമെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അസാപ് പദ്ധതിയുടെ ഉദ്ഘാടനവും സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതികളുടെ സമര്‍പണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളിനെ ഉന്നത നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി വിഷന്‍ 2020 പദ്ധതികളുടെ തുടക്കവും ചടങ്ങില്‍ നിര്‍വഹിച്ചു. സ്‌കൂളിന്റെ സമഗ്ര വികസനത്തിനായി ഓഗസ്റ്റ് 18 ന് വിപുലമായ യോഗം വിളിച്ചുചേര്‍ക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
മാനേജ്‌മെന്റിന്റെ ഉപഹാരം എ.വി അബ്ദുല്ലയും പി.ടി.എയുടെ ഉപഹാരം സി മുഹമ്മദും സ്റ്റാഫ് അസോസിയേഷന്റ ഉപഹാരം ഹെഡ്മിസ്ട്രസ് പി. വാസന്തിയും മന്ത്രിക്ക് നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു. ടി.പി അബ്ദുല്‍ മജീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എ.കെ ബാലന്‍, കെ.എം സൂപ്പി മാസ്റ്റര്‍, ടി.എം വത്സന്‍, കെ. അഷ്‌റഫ്, പി.പി അബ്ദുറഹ്മാന്‍, കെ.എം നസീര്‍, മുഹമ്മദ് നിസാര്‍, ടി.എ.കെ അല്‍ഫ, പി.എം മധുസൂദനന്‍ സംസാരിച്ചു. അസാപ് പദ്ധതിയെ കുറിച്ച് സുസ്മിത എസ്. മോഹന്‍ വിശദീകരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."