HOME
DETAILS

ചെട്ടികുളങ്ങര പൈതൃകമേള 20 മുതല്‍ 23 വരെ

  
backup
May 15 2017 | 20:05 PM

%e0%b4%9a%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%81%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b0-%e0%b4%aa%e0%b5%88%e0%b4%a4%e0%b5%83%e0%b4%95%e0%b4%ae%e0%b5%87%e0%b4%b3-20



മാവേലിക്കര:ചെട്ടികുളങ്ങര പൈതൃകകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചെട്ടികുളങ്ങര പൈതൃകമേള 20,21,22,23 തീയതികളില്‍ പനച്ചമൂട് ഉലുവത്ത് സ്‌കൂള്‍ അങ്കണത്തില്‍ നടക്കും.
മേളയില്‍ കല, സംസ്‌കാരം, വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, വിനോദം തുടങ്ങി നിത്യജീവിത സംബന്ധിയായ എല്ലാ കാര്യങ്ങളേയും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐ.എസ്.ആര്‍.ഒയുടെ ബഹിരാകാശ അനുബന്ധപ്രവര്‍ത്തനങ്ങല്‍, ചിത്ര പ്രദര്‍ശനം, പുരാവസ്തുകളുടെ പ്രദര്‍ശനം, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിരിക്കുന്നു. 20ന് രാവിലെ 10ന് കായംകുളം എംഎല്‍എ പ്രതിഭാഹരി ഉദ്ഘാടനം നിര്‍വ്വഹിക്കും.
സ്വാഗത സംഘം ചെയര്‍മാന്‍ എ.മഹേന്ദ്രന്‍ അധ്യക്ഷത വഹിക്കും.    11.30ന് ചിത്ര കൗതുകം തുറക്കല്‍ മുന്‍ ലളിതകലാ അക്കാദമി ചെയര്‍മാന്‍ കാട്ടൂര്‍ നാരായണപിള്ള ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് പൈതൃകോത്സവ ഉദ്ഘാടനം കെ.സി.വേണുഗോപാല്‍ നിര്‍വ്വഹിക്കും. മാവേലിക്കര എംഎല്‍എ ആര്‍.രാജേഷ് അധ്യക്ഷത വഹിക്കും. കടമനിട്ട വാസുദേവന്‍ പിള്ള മുഖ്യ അതിഥിയായിരിക്കും.
5ന് പുള്ളുവന്‍പാട്ട്, 7ന് കാക്കാരശി നാടകം. 21ന് രാവിലെ 10ന് ചിത്രസല്ലാപം രാജാരവിവര്‍മ്മ കോളേജ് പ്രിന്‍സിപ്പല്‍ ടെന്‍സിംഗ് ജോസഫ് ഉദ്ഘാടനം ചെയ്യും, ഉച്ചയ്ക്ക് 3ന് കവി സമ്മേളനം, വൈകിട്ട് 4 മുതല്‍ സ്‌കൂള്‍ യുവജനോത്സവ വിജയികളുടെ കലാവിരുന്ന് സര്‍ഗ്ഗോത്സവം നടക്കും. രാത്രി 7ന് തോല്‍പ്പാവകൂത്ത്, 8.30 മുതല്‍ ചവിട്ടു നാടകം.
22ന് 10ന് ചിത്രകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ഓണാട്ടുകരയുടെ മുഖചിത്രം ഒറ്റ ക്യാന്‍വാസിലുള്ള ചിത്രരചന, ഉച്ചയ്ക്ക് 3ന് വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്ന ആദരായനം ഫ്രാന്‍സിസ്.ടി.മാവേലിക്കര ഉദ്ഘാടനം ചെയ്യും. പ്രവീണ്‍ ഇറവന്‍കര ആദരിക്കല്‍ നിര്‍വ്വഹിക്കും. വൈകിട്ട് 6ന് തീയാട്ട്, 7.30ന് യക്ഷഗാനം ബൊമ്മയാട്ടം. 23ന് രാവിലെ 10ന് ചിത്രകാരന്മാരുടെ ചിത്രകലാ പ്രദര്‍ശനമായ ചിത്രസംയോജനം, സമാപന സമ്മേളനം, രാത്രി 7.30ന് ഇപ്റ്റയുടെ കേരളോത്സവം നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും എന്നിവ നടക്കും.
മേളയില്‍ പൈതൃക കലാപ്രകടനങ്ങള്‍, കാര്‍ഷിക വിളമേള, ചക്കമഹോത്സവം, മാമ്പഴപ്പെരുമ, നാടന്‍ രുചിമേള, ചിത്രകലാ പ്രദര്‍ശനങ്ങള്‍ പുസ്തക ചന്ത, സാങ്കേതിക പ്രദര്‍ശനങ്ങള്‍, കരകൗശല പ്രദര്‍ശനങ്ങള്‍ എന്നിവയും ഉണ്ടായിരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ജേക്കബ് ഉമ്മന്‍, സെക്രട്ടറി സജിത്ത് സംഘമിത്ര, കണ്‍വീനര്‍ രാജേഷ് ഉണ്ണിച്ചേത്ത്, പബ്ലിസിറ്റി ചെയര്‍മാന്‍ രാജന്‍ ചെങ്കിളില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഗോപന്‍ ഗോകുലം, മീഡിയ ചെയര്‍മാന്‍, ശ്രീപ്രകാശ്, മീഡിയ കണ്‍വീനര്‍ അനില്‍, ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ എസ്.ശശി, ട്രഷറാര്‍ പത്മരാജ് എന്നിവര്‍ അറിയിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago