എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി അംഗീകാരം
ഗുവാഹത്തി: മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ, സാങ്മയുടെ നേതൃത്വത്തിലുള്ള നാഷ്‌നല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി)ക്ക് ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇതാദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിക്കുന്നത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷനാണ് എന്‍.പി.പിക്ക് ദേശീയാംഗീകാരം നല്‍കിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അരുണാചല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും നേടിയ വോട്ടിങ് ശതമാനം കണക്കാക്കിയാണ് ദേശീയ പാര്‍ട്ടി അംഗീകാരം ലഭിച്ചത്.
2013ല്‍ കോണ്‍റാഡ് സാങ്‌മെയുടെ പിതാവും മുന്‍ ലോക്‌സഭാ സ്പീക്കറുമായ പൂര്‍ണോ അഗിതോ സാങ്മ(പി.എ സാങ്മ)യാണ് എന്‍.പി.പി രൂപീകരിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാവായിരുന്നു സാങ്മ.
മണിപ്പൂര്‍, നാഗാലാന്‍ഡ്, മേഘാല സംസ്ഥാനങ്ങളില്‍ എന്‍.പി.പിക്ക് സംസ്ഥാന പാര്‍ട്ടി അംഗീകാരം നേരത്തെ തന്നെ ലഭിച്ചിട്ടുണ്ട്. അരുണാചല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആ സംസ്ഥാനത്തും എന്‍.പി.പിക്ക് സംസ്ഥാന പദവി ലഭിച്ചിട്ടുണ്ട്.
പാര്‍ട്ടിക്ക് ലഭിച്ച അംഗീകാരം പ്രവര്‍ത്തകര്‍ക്കും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും സമര്‍പ്പിക്കുന്നതായി മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."