കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു: ഡീന്‍ കുര്യാക്കോസ്
കയ്പമംഗലം: ഭരണ പരാജയത്താല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദുരിതത്തിലേക്കു നയിക്കുകയാണെന്നും അധികാരത്തിന്റെ തണലില്‍ കേരളത്തില്‍ സി.പി.എമ്മും ആര്‍.എസ്.എസും പരസ്പരം വെട്ടിക്കൊല്ലുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ഡീന്‍ കൂര്യക്കോസ്.
യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന യൂത്ത് മാര്‍ച്ചിന് കയ്പമംഗലം മൂന്നുപീടികയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതക്കും ഭരണത്തകര്‍ച്ചക്കുമെതിരേ എന്ന പ്രമേയത്തില്‍ നടത്തുന്ന യൂത്ത് മാര്‍ച്ചിന്റെ സ്വീകരണയോഗത്തിന്റെ ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി രവീന്ദ്രദാസ് നിര്‍വഹിച്ചു.
ഡി.സി.സി.സെക്രട്ടറി കെ.എഫ് ഡൊമിനിക് അധ്യക്ഷനായി. യൂത്ത്‌കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ നസീര്‍, കോണ്‍ഗ്രസ് നേതാക്കന്‍മാരായ ജോസ് വള്ളൂര്‍, സി.സി ബാബുരാജ്, സി.എസ് രവീന്ദ്രന്‍, എസ്.എം ബാലു, പി.എം.എ ജബ്ബാര്‍, സജയ് വയനപ്പിള്ളി, ടി.യു ഉദയന്‍, പി.എസ് ഷാഹിര്‍, പി.ബി സുനീര്‍, ഇര്‍ഷാദ്, ജിനേഷ് എന്നിവര്‍ സംസാരിച്ചു. സ്വീകരണയോഗത്തില്‍ എസ്.എസ്.എല്‍.സി.ക്ക് മുഴുവന്‍ എ.പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനപ്രസിഡന്റ് ഡീന്‍ കൂര്യക്കോസ് ഉപഹാരങ്ങള്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."