HOME
DETAILS

സിഒടി നസീറിന്റെ ശരീരത്തിലൂടെ ബൈക്ക് കയറ്റി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

  
backup
June 09, 2019 | 10:09 AM

c-o-t-naseer-cctv-footage-of-the-attack

കണ്ണൂര്‍ : വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഐഎം നേതാവുമായ സിഒടി നസീറിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബൈക്ക് ദേഹത്ത് കയറ്റുന്നതും തുടര്‍ച്ചയായി ആക്രമിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബൈക്ക് ഇടിച്ച ശേഷമാണ് ആക്രമണം നടന്നത്. നസീര്‍ അത് വഴി വരുമെന്നത് നേരത്തെ അറിഞ്ഞ ഒരു സംഘം വഴിയില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഇവര്‍ നസീറിനെ ഓടിച്ചിട്ട് വെട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കഴിഞ്ഞ മാസം പതിനെട്ടാം തീയതി രാത്രിയാണ് നസീര്‍ ആക്രമിക്കപ്പെട്ടത്. മൂന്നംഗ സംഘമാണ് നേരിട്ട് ആക്രമിക്കാനെത്തിയത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത കൊളശേരി സ്വദേശി റോഷന്‍, വേറ്റുമ്മല്‍ സ്വദേശി ശ്രീജന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം തലശേരി കോടതിയില്‍ കീഴടങ്ങിയിരുന്നു. പൊലിസ് എഫ്ഐആറിലോ അന്വേഷണ പരിധിയിലോ ഉള്‍പ്പെടാത്തവരാണ് കീഴടങ്ങിയ രണ്ട് പേരും.

അന്വേഷണം ദൃശ്യങ്ങളില്‍ കാണുന്നവരിലേക്ക് മാത്രം ഒതുക്കി നിര്‍ത്തെരുതെന്നും കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കണമെന്നുമാണ് സിഒടി നസീര്‍ ആവശ്യപ്പെടുന്നത്. തലശ്ശേരി എംഎല്‍എ കൂടിയായ എ എം ഷംസീറാണ് ആക്രമണത്തിന് പിന്നിലെന്ന് നസീര്‍ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പുറമേ രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും സംഭവുമായി ബന്ധമുണ്ട്. ഇവരിലേക്ക് കൂടി അന്വേഷണം എത്തിയാല്‍ മാത്രമേ യഥാര്‍ഥ വശം വ്യക്തമാകുകയുള്ളൂ എന്നും നസീര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  3 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  3 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  3 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  3 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  3 days ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  3 days ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  3 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  3 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  3 days ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  3 days ago