വെളിമണ്ണ ജി.എം.യു.പി സ്കൂളിനെ മികവുറ്റതാക്കാന്‍ 'വിഷന്‍2025'
ഓമശേരി: വെളിമണ്ണ ജി.എം.യു.പി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായി സ്കൂള്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. പൂര്‍വവിദ്യാര്‍ഥി സംഗമം, പ്രവാസി സംഗമം, രക്ഷാകര്‍തൃ സംഗമം എന്നീ പരിപാടികളുടെ ഭാഗമായിട്ടാണ് വികസന സെമിനാര്‍ സംഘടിപ്പിച്ചത്.
കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ സമഗ്ര വികസ രൂപരേഖ 'വിഷന്‍ 2025' അദ്ദേഹം പ്രകാശനം ചെയ്തു. ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഖദീജ മുഹമ്മദ് അധ്യക്ഷയായി. യു.പി അബ്ദുല്‍ ഖാദര്‍ വിഷയാവതരണം നടത്തി. പദ്ധതിയുടെ ഉദ്ഘാടനം പൂര്‍വാധ്യാപകന്‍ ടി.കെ ഹംസ മാസ്റ്ററില്‍ നിന്ന് 50,000 രൂപയുടെ ചെക്ക് സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഖദീജ മുഹമ്മദ് നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര് ടി. ശശീധരന്, ടി.കെ അന്‍വര്‍ സാദത്ത്, കെ.ടി സക്കീന ടീച്ചര്‍, ടി.ടി മനോജ് കുമാര്‍, പി.കെ കുഞ്ഞിമൊയ്തീന്‍ ഹാജി, കെ.കെ രാധാകൃഷ്ണന്, ഇ. കൃഷ്ണന്, ഇ.പി ലീല, ടി.സി.സി കുഞ്ഞഹമ്മദ്, എന്‍. മുഹമ്മദ് ഹാജി, കെ. മുഹമ്മദ് അബ്ദുല്‍ റഷീദ്, പി. വിശ്വന്, നാസര്‍ ഗുരുക്കള്‍, കെ. അബൂബക്കര്‍ ഹാജി, പി. യോഗേഷ്, റംല, സതീശന് കുന്നുമ്മല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."