പ്ലാന്‍ ഫണ്ടണ്ടുകള്‍ ആരോഗ്യമേഖലയില്‍ ചെലവഴിക്കും: മന്ത്രി കെ.ടി ജലീല്‍
എടപ്പാള്‍: പ്ലാന്‍ ഫണ്ടുകള്‍ ഉപയോഗിച്ചു കെട്ടിടങ്ങളുണ്ടണ്ടാക്കുന്നതിനു പകരം ആരോഗ്യമേഖലയില്‍ ഈ പണം ചെലവഴിക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി കെ.ടി ജലീല്‍.
രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ കെട്ടിടങ്ങള്‍ക്കു പകരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടണ്ടത് എന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് നടപടിക്ക് സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്.
ഇനി മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ രണ്ടണ്ടു ഡോക്ടര്‍മാരെയും രണ്ടണ്ടു പാരാമെഡിക്കല്‍ ജീവനക്കാരെയും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ രണ്ടണ്ടു ഡോക്ടര്‍മാരെയും രണ്ടണ്ടു പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കും. എന്‍.ആര്.എച്ച്.എം മുഖേന കൂടിക്കാഴ്ച നടത്തിയാണ് നിയമിക്കുക.
ഇവര്‍ക്കുള്ള ശമ്പളം പ്ലാന്‍ ഫണ്ടുകളില്‍നിന്നു വിനിയോഗിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും. ഇതിന്റെ പ്രഖ്യാപനം അടുത്ത ദിവസം നടക്കും. സര്‍ക്കാര്‍ ആശുപത്രികള്‍ പൂട്ടിപ്പോകുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരം കാണാനാകും. രാവിലെ മുതല്‍ വൈകിട്ടുവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്മാരുണ്ടണ്ടാകുന്നതോടെ ജനങ്ങള്‍ക്ക് ഏതുസമയവും ഇത്തരം ആശുപത്രികളെ സമീപിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."