HOME
DETAILS
MAL
മദ്യം പ്രധാന വരുമാന സ്രോതസാക്കുന്നത് കടുത്തദ്രോഹം
backup
May 15 2017 | 23:05 PM
കണ്ണൂര്‍: മദ്യവ്യവസായം സര്‍ക്കാറിന്റെ മുഖ്യവരുമാന സ്രോതസാക്കുന്നത് ജനങ്ങളോടുള്ള കടുത്ത ദ്രോഹമാണെന്ന് എസ്.എന്‍.ഡി.പി ഡയരക്ടര്‍ ഭാഗ്യശീലന്‍ ചാലാട്.
നഗരമധ്യത്തില്‍ ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്ന ജനസാന്ദ്രതയുള്ള നേതാജി റോഡിലെ വിദേശ മദ്യശാല മാറ്റാന്‍ സര്‍ക്കാര്‍ തയ്യറായില്ലെങ്കില്‍ കണ്ണൂരിലെ മുഴുവന്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളും ഈ സമരത്തില്‍ അണിനിരക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടി.സി താഹ അധ്യക്ഷനായി. ബി.ജെ.പി വൈസ് പ്രസിഡന്റ് കെ. രാധകൃഷ്ണന്, രഘു, ടി. ചന്ദ്രന്, എം. ഷഫീഖ്, റഷീദ് കവ്വായി, പി.വി സജീവന്, വി. ജമാല്‍ ഹാജി, എന്‍.കെ അജയകുമാര്‍, ഡി. ശെല്‍വരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."